Guidelines | ബൈക്കിന്റെ താക്കോൽ നഷ്ടപ്പെട്ടാൽ എന്തൊക്കെ ചെയ്യണം? അറിയേണ്ട കാര്യങ്ങൾ
● അപ്പോൾ തന്നെ നാം ചെയ്യേണ്ട ചില കാര്യങ്ങളും നിയമവശങ്ങളുണ്ട്.
● താക്കോൽ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകുക.
● ഇത് ഭാവിയിൽ ഉണ്ടാകാവുന്ന ഏതെങ്കിലും പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
സോണിച്ചൻ ജോസഫ്
(KVARTHA) ഇന്ന് നമ്മുടെ കേരളത്തിൽ ഏറ്റവും അധികം ആളുകൾ ഉപയോഗിക്കുന്ന വാഹനം ഒരുപക്ഷേ, ബൈക്ക് ആയിരിക്കും. കാരണം, ഇന്ധന ചെലവ് കുറയ്ക്കാമെന്നത് തന്നെ. ഒരു ലിറ്റർ പെടോൾ അടിച്ചാൽ ഒരുപാട് ദൂരം മൈലേജ് കിട്ടുമെന്നതൊക്കെ ബൈക്കിൻ്റെ മാത്രം പ്രത്യേകതയാണ്. പിന്നെ സുരക്ഷിതമായി എവിടെയും പാർക്ക് ചെയ്യാം. ചെറിയൊരു സ്ഥലം മതിയാകും ബൈക്ക് പാർക്ക് ചെയ്യുന്നതിന്. ചെറുപ്പക്കാരാണ് ഇന്ന് ബൈക്ക് ആരാധകരിൽ ഏറെയും. ജോലിയ്ക്കും പഠനത്തിനും മറ്റും പോകുവാൻ മിക്കവാറും ഇവർ ആശ്രയിക്കുക ബൈക്കിനെ തന്നെയാകും.
ബൈക്കിൻ്റെ ഏറ്റവും നല്ല വിപണികളിലൊന്നാണ് കേരളമെന്നതുകൊണ്ട് തന്നെ പല മോഡലുകളിലുള്ള ബൈക്കുകൾ വർഷം തോറും ഇറങ്ങുന്നതും കാണാം. ഇന്ന് ബൈക്ക് ഉപയോഗിക്കുന്നവർ നേരിടുന്ന ഒരു വലിയ പ്രശ്നം ആണ് ബൈക്കിൻ്റെ താക്കോൽ നഷ്ടപ്പെടുകയെന്നത്. ഒന്നുകിൽ എവിടെയെങ്കിലും മറന്നു വെയ്ക്കുന്നതും അല്ലെങ്കിൽ ആരെങ്കിലും ബൈക്കിൽ നിന്ന് താക്കോൽ ഊരിക്കൊണ്ട് പോകുന്നതും അല്ലെങ്കിൽ നഷ്ടപ്പെടുന്നതുമൊക്കെയാണ് പ്രശ്നം.
ഇങ്ങനെ ബൈക്കിൻ്റെ താക്കോൽ നഷ്ടപ്പെടുന്നത് നിസാര കാര്യമല്ല എന്നോർക്കുക. ബൈക്കിൻ്റെ താക്കോൽ നഷ്ടപ്പെട്ടുവെന്ന് മനസ്സിലായാൽ അപ്പോൾ തന്നെ നാം ചെയ്യേണ്ട ചില കാര്യങ്ങളും നിയമവശങ്ങളുണ്ട്. അത് പാലിച്ചേ പറ്റു. ബൈക്ക് താക്കോൽ നഷ്ടപ്പെട്ടാൽ എന്തു ചെയ്യും..?. അതിനെക്കുറിച്ച് അറിയാത്തവർക്ക് അറിവ് പകരുന്ന ഒരു കുറിപ്പാണ് സാമൂഹ്യ മാധ്യമങ്ങളിൽ ഇപ്പോൾ ശ്രദ്ധയാകർഷിക്കുന്നത്.
കുറിപ്പിൽ പറയുന്നത്:
ബൈക്ക് താക്കോൽ നഷ്ടപ്പെട്ടാൽ ചെയ്യാവുന്ന കാര്യങ്ങൾ:
1. പുതിയ താക്കോൽ ഉണ്ടാക്കുക:
ബൈക്കിന്റെ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ്, ഐഡന്റിറ്റി പ്രൂഫ് എന്നിവയുമായി ഏതെങ്കിലും അംഗീകൃത ലോക്ക്സ്മിത്ത് അല്ലെങ്കിൽ ബൈക്ക് ഷോറൂമിൽ പോകുക. അവർ നിങ്ങളുടെ ബൈക്കിന്റെ മോഡൽ, വർഷം എന്നിവ പരിശോധിച്ച് പുതിയ താക്കോൽ ഉണ്ടാക്കി തരും.
2. പോലീസിൽ പരാതി നൽകുക
താക്കോൽ നഷ്ടപ്പെട്ടതായി പോലീസിൽ പരാതി നൽകുക. ഇത് ഭാവിയിൽ ഉണ്ടാകാവുന്ന ഏതെങ്കിലും പ്രശ്‌നങ്ങളിൽ നിന്ന് നിങ്ങളെ സംരക്ഷിക്കും.
3. വാഹനം സുരക്ഷിതമായി പാർക്ക് ചെയ്യുക
താക്കോൽ നഷ്ടപ്പെട്ടിരിക്കുന്ന സമയത്ത്, ബൈക്ക് പരമാവധി സുരക്ഷിതമായ സ്ഥലത്ത് പാർക്ക് ചെയ്യുക. സിസിടിവി ക്യാമറകൾ ഉള്ള സ്ഥലങ്ങൾ അഭികാമ്യമാണ്.
4. ബൈക്ക് ഇൻഷുറൻസ്
ബൈക്ക് ഇൻഷുറൻസ് ഉണ്ടെങ്കിൽ, താക്കോൽ നഷ്ടപ്പെട്ടതിനുള്ള കവറേജ് ഉണ്ടോ എന്ന് പരിശോധിക്കുക. പുതിയ താക്കോൽ ഉണ്ടാക്കുന്നതിന് മുമ്പ് എല്ലാ ലോക്കുകളും പരിശോധിച്ച് ആവശ്യമെങ്കിൽ മാറ്റുക.
5. കൂടുതൽ സഹായത്തിന്
നിങ്ങളുടെ ബൈക്ക് ഷോറൂമുമായി ബന്ധപ്പെടുക. ഒരു മോട്ടോർ വാഹന അസോസിയേഷനുമായി ബന്ധപ്പെടുക.
6. Disclaimer
ഈ വിവരങ്ങൾ ഒരു മാർഗനിർദേശമായി മാത്രം ഉപയോഗിക്കുക. നിയമപരമായ ഉപദേശത്തിന് ഒരു അഭിഭാഷകനെ സമീപിക്കുക'.
ഇത് ബൈക്ക് ഉപയോഗിക്കുന്നവർക്കും ഇനി ഉപയോഗിക്കാനിരിക്കുന്നവർക്കും ഉപകാരപ്പെടുമെന്ന് കരുതുന്നു. ചെറിയ കാര്യങ്ങളിൽ പോലും അശ്രദ്ധ കാണിക്കുന്നത് വൻ വീഴ്ചയ്ക്ക് ഇടയാക്കും. അതുപോലെയാണ് ബൈക്കിൻ്റെ താക്കോൽ നഷ്ടപ്പെട്ടാലുണ്ടാകുന്ന പ്രശ്നവും. അതുകൊണ്ട് ബൈക്കിൻ്റെ താക്കോൽ നഷ്ടപ്പെടുന്നപക്ഷം വേണ്ട രീതിയിൽ ചെയ്യേണ്ടത് ചെയ്യാൻ പഠിക്കുക. അതിന് ഇതുപോലുള്ള അറിവ് ഗുണകരമായി തീരട്ടെ. ഈ ലേഖനം കൂടുതൽ ആളുകളിലേയ്ക്ക് ഷെയർ ചെയ്യാനും ശ്രമിക്കുക.
#BikeSafety, #LostKey, #KeralaBikes, #MotorcycleTips, #PoliceReport, #Locksmith