Launch | അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോടെ നിര്‍മാണം; 1.78 കോടി രൂപ വിലയുള്ള 20 പുതിയ വോള്‍വൊ ബസുകള്‍ പുറത്തിറക്കി കര്‍ണാടക ആര്‍ടിസി
● ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പ്.
● ഫയര്‍ അലാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം.
● ലഗേജ് വെയ്ക്കുന്നതിനുളള സൗകര്യങ്ങള്‍ 20 ശതമാനം കൂടുതല്‍.
ബെംഗളൂരു: (KVARTHA) 'ഐരാവത് ക്ലബ് ക്ലാസ് 2.0' എന്ന പേരില്‍ 20 പുതിയ വോള്‍വൊ ബസുകള്‍ പുറത്തിറക്കി കര്‍ണാടക ആര്‍ടിസി. ഐരാവത് ക്ലബ് ക്ലാസ് ബസുകളുടെ പരിഷ്‌കരിച്ച പതിപ്പാണ് 'ഐരാവത് ക്ലബ് ക്ലാസ് 2.0'. അത്യാധുനിക സുരക്ഷാ സംവിധാനങ്ങളോട് കൂടിയാണ് ബസിന്റെ നിര്‍മാണം.
മാത്രമല്ല ബ്ലൈന്‍ഡ് സ്‌പോട്ടുകള്‍ കുറയ്ക്കുകയും ചെയ്യുമെന്ന് കെഎസ്ആര്‍ടിസി അറിയിച്ചു. ലെഗ്റൂമും ഹെഡ്റൂമും വിശാലമായ വിന്‍ഡ്ഷീല്‍ഡ് എന്നീ മികച്ച സൗകര്യങ്ങളും ബസില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. വിന്‍ഡ്ഷീല്‍ഡ് ഗ്ലാസിന് 9.5 ശതമാനം വീതിയാണ് ഉളളത്. ഇത് വണ്ടി ഓടിക്കുമ്പോഴുളള ഡ്രൈവറുടെ കാഴ്ച സുഖമമാക്കുന്നു.
ഡ്രൈവിംഗ് സമയത്ത് മെച്ചപ്പെട്ട സുരക്ഷയ്ക്കായി പിന്‍ ഫോഗ് ലൈറ്റുകള്‍, സ്വിച്ചുകള്‍ എന്നിവയെല്ലാം ബസിന്റെ പ്രത്യേകതയാണ്. മുന്‍ ബസുകളെ അപേക്ഷിച്ച് ലഗേജ് വെയ്ക്കുന്നതിനുളള സൗകര്യങ്ങള്‍ 20 ശതമാനം കൂടുതലാണ്. ബസിന്റെ എയറോഡൈനാമിക് ഡിസൈന്‍ മികച്ച ഇന്ധനക്ഷമത നല്‍കുന്നു. നൂതന എഞ്ചിന്‍ സാങ്കേതികവിദ്യ ഇന്ധനക്ഷമത മെച്ചപ്പെടുത്തുകയും ചെയ്യുന്നു.
ഫയര്‍ അലാറാം ആന്‍ഡ് പ്രൊട്ടക്ഷന്‍ സിസ്റ്റം എന്നീ സംവിധാനങ്ങള്‍ ബസിലുണ്ട്. തീപ്പിടിത്തമുണ്ടാകുന്ന സമയത്ത് സീറ്റിന്റെ ഇരുവശത്തു നിന്നും വാട്ടര്‍ പൈപ്പുകളിലൂടെ വെള്ളം പുറത്തുവിടാന്‍ സാധിക്കുന്ന വിധത്തിലാണ് സുരക്ഷാ സംവിധാനമെന്ന് ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി പറഞ്ഞു. ബസിന് ഏകദേശം 1.78 കോടി രൂപ വിലയുണ്ടെന്നാണ് റിപ്പോര്‍ട്ട്.
കഴിഞ്ഞ ദിവസം കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ ബസുകള്‍ ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി.കെ. ശിവകുമാര്‍, ഗതാഗതമന്ത്രി രാമലിംഗ റെഡ്ഡി എന്നിവര്‍ ചേര്‍ന്ന് ബസുകള്‍ ഫ്ലാഗ് ഓഫ് ചെയ്തു. കര്‍ണാടക റോഡ് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്റെ (കെഎസ്ആര്‍ടിസി) ജീവനക്കാരും ഉദ്ഘാടന ചടങ്ങില്‍ പങ്കെടുത്തു.
#KSRTC, #VolvoBuses, #newbuses, #Karnataka, #India, #publictransport, #travel
ವಿಧಾನಸೌಧದ ಮುಂಭಾಗ ಆಯೋಜಿಸಿದ್ದ ಸಮಾರಂಭದಲ್ಲಿ ನೂತನ ಐರಾವತ ಕ್ಲಬ್ ಕ್ಲಾಸ್ ಬಸ್ ಗಳನ್ನು ಜನಸೇವೆಗೆ ಅರ್ಪಿಸಿ, ಅಪಘಾತದಲ್ಲಿ ಮೃತಪಟ್ಟ ಕೆಎಸ್ಆರ್ಟಿಸಿ ಸಿಬ್ಬಂದಿಗಳ ಕುಟುಂಬಕ್ಕೆ ಪರಿಹಾರದ ಚೆಕ್ ವಿತರಿಸಿದೆ. #ಶಕ್ತಿ #KSRTC #Airavatha pic.twitter.com/36unjzarJk
— Siddaramaiah (@siddaramaiah) October 30, 2024