Offer | അഡ്വഞ്ചർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ട് സുസുകി ഉത്സവ സീസണിലെ ആകർഷക ഓഫറുകൾ
● ക്യാഷ്‌ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവ ലഭ്യം.
● 10 വർഷത്തെ വിപുലീകൃത വാറണ്ടി.
ന്യൂഡൽഹി: (KVARTHA) ഉത്സവ സീസൺ പ്രമാണിച്ച് ഉപഭോക്താക്കൾക്ക് വൻ ഓഫറുകൾ ഒരുക്കി സുസൂക്കി. അഡ്വഞ്ചർ ബൈക്ക് പ്രേമികളെ ലക്ഷ്യമിട്ടാണ് ജാപ്പനീസ് ബ്രാൻഡായ സുസൂക്കിയുടെ ഇപ്രാവശ്യത്തെ പ്രധാന ഓഫർ. സുസൂക്കി അവരുടെ അഡ്വഞ്ചർ ബൈക്ക് മോഡലായ വി-സ്ട്രോം എസ്എക്സ് ബൈക്കിനാണ് വൻ വിലക്കിഴിവ് പ്രഖ്യാപിച്ചിരിക്കുന്നത്.
ഈ ഉത്സവ സീസണിൽ, നിങ്ങൾക്ക് വി-സ്ട്രോം എസ്എക്സ് ബൈക്ക് വാങ്ങുമ്പോൾ 16,000 രൂപ വരെ ലാഭിക്കാം. ഈ ഓഫർ ക്യാഷ്‌ബാക്ക്, എക്സ്ചേഞ്ച് ബോണസ് എന്നിവയിലൂടെ ലഭ്യമാണ്. ഇത്രയും വലിയ കിഴിവ് പുറമെ, സുസൂക്കി ഈ ബൈക്കിൽ 10 വർഷത്തെ വിപുലീകൃത വാറണ്ടിയും നൽകുന്നു.
ഈ ഉത്സവ സീസണിൽ വിൽപ്പന അതിവേഗത്തിലാക്കാനാണ് കമ്പനിയുടെ ലക്ഷ്യം. അതിനായാണ് വൻ ഓഫറുകളുമായി അവർ രംഗത്ത് എത്തിയിരിക്കുന്നത്. മികച്ച ഡ്രൈവിംഗ് അനുഭവം നൽകുന്ന ഈ ബൈക്ക്
സുസൂക്കി ഫെസ്റ്റീവ് ഓഫറിന് കീഴിൽ വാങ്ങുമ്പോൾ നിങ്ങൾക്ക് 6,000 രൂപയാണ് ക്യാഷ്ബാക്കായി ലഭിക്കുക. ഒപ്പം കമ്പനിയുടെ 10 വർഷം വരെയുള്ള വിപുലീകൃത വാറൻ്റിയും സ്വന്തമാക്കാം. ഉത്സവകാല ഓഫറുകൾക്കൊപ്പം എക്‌സ്‌ചേഞ്ച് ഓഫറുകളും കമ്പനി വാഗ്ദാനം ചെയ്യുന്നുണ്ട്. നിങ്ങൾ പഴയ ബൈക്ക് നൽകി പകരമായി പുതിയ സുസുക്കി ബൈക്ക് വാങ്ങുമ്പോൾ എക്‌സ്‌ചേഞ്ച് ബോണസിൻ്റെ ആനുകൂല്യം ലഭിക്കും. 10,000 രൂപ വരെയാണ് ഈ എക്സ്ചേഞ്ച് ബോണസ്. ഇങ്ങനെ നിങ്ങൾക്ക് 16,000 രൂപ വരെ ലാഭിക്കാനാകും.
സുസുക്കി വി-സ്റ്റോം എസ്എക്‌സിന് 249 സിസി, ഓയിൽ കൂൾഡ്, സിംഗിൾ സിലിണ്ടർ എഞ്ചിനാണ് നൽകിയിരിക്കുന്നത്. ഈ ബൈക്കിൽ 19 ഇഞ്ച് മുൻ ചക്രവും 17 ഇഞ്ച് പിൻ ചക്രവുമാണ് ലഭിക്കുക. ദീർഘദൂര യാത്രകൾക്ക് അനുയോജ്യമായ ഈ ബൈക്കിന് ആധുനികവും ആകർഷകവുമായ ഡിസൈനാണ് ഉള്ളത്. ഇവ ഈ വാഹനത്തെ 250 സിസി സെഗ്‌മെൻ്റിലെ മികച്ച ഓപ്ഷനാക്കി മാറ്റുന്നു. ഇതേ സെഗ്മെന്‍റിലുള്ള കെടിഎം 250 അഡ്വഞ്ചറുമായാണ് ഇതിന്റെ മത്സരം. 2.11 ലക്ഷം രൂപയാണ് സുസുക്കി വി-സ്റ്റോം എസ്എക്‌സിൻ്റെ എക്‌സ് ഷോറൂം വില.
കുറിപ്പ്: ഷോറൂമുകളും മോഡലുകളും മാറുന്നത് അനുസരിച്ച ഓഫറുകളും വ്യത്യാസപ്പെടാം. കൂടുതൽ വിവരങ്ങൾക്ക് നിങ്ങളുടെ അടുത്തുള്ള ഷോറൂം സന്ദർശിക്കുക.
#Suzuki #VStromSX #adventurebike #offer #discount #festive #season #motorcycle #bike #twowheeler