Technology | സഞ്ചരിക്കുന്നതിനിടെ റോഡില്‍ നിന്ന് തന്നെ വാഹനം ചാര്‍ജ് ചെയ്യാം! അറിയാം വയര്‍ലെസ് ഇന്‍ഡക്ഷന്‍ ചാര്‍ജിങ് റോഡുകള്‍
● വയർലെസ് ചാർജിങ് റോഡുകൾ ഇലക്ട്രിക് വാഹനങ്ങൾക്ക് ബാറ്ററി ചാർജ് ചെയ്യാൻ പുതിയൊരു മാർഗം നൽകുന്നു.
● റോഡിൽ സ്ഥാപിച്ച ഇൻഡക്ഷൻ കോയിലുകൾ വഴിയാണ് വാഹനം ചാർജ് ചെയ്യുന്നത്.
● ഈ സാങ്കേതികവിദ്യ ഇലക്ട്രിക് വാഹനങ്ങളുടെ ഉപയോഗം വ്യാപകമാക്കാൻ സഹായിക്കും.
സോളി കെ ജോസഫ്
(KVARTHA) ഇലക്ട്രിക് വാഹനം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അതോടൊപ്പം റോഡിന്റെ സഹായത്താല്‍ വാഹനത്തിലെ ബാറ്ററി ചാര്‍ജ് ആകുന്ന സംവിധാനം ആണ് വയര്‍ലസ് ഇന്‍ഡക്ഷന്‍ ചാര്‍ജിങ് റോഡുകള്‍. ഇത് ഇലക്ട്രിക് വാഹനങ്ങളെ അപേക്ഷിച്ച് ഏറെ ദൂരം വാഹനങ്ങള്‍ക്ക് റോഡിലൂടെ സഞ്ചരിക്കാനാവും. പെടോള്‍, ഡീസല്‍ പ്രശ്‌നമൊന്നും ബാധിക്കുകയുമില്ല. വിദേശ രാജ്യങ്ങളിലൊക്കെ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം വയര്‍ലസ് ചാര്‍ജിംഗ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്.
ഇത് ഇലക്ട്രിക് വാഹനങ്ങളുടെ യുഗമാണ്. ഓരോ ദിവസം കഴിയുമ്പോഴും നിരത്തിലിറങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനവാണ് ഉണ്ടാകുന്നത്. പെട്രോള്‍ / ഡീസല്‍ വാഹനങ്ങളെ പോലെ വളരെ ദൂരം തുടര്‍ച്ചയായി സഞ്ചരിക്കാന്‍ സാധാരണ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് കഴിയില്ല. എന്നാല്‍ ഈ അപര്യാപ്തതക്ക് ഒരു പരിഹാരമാണ് വയര്‍ലസ് ഇന്‍ഡക്ഷന്‍ ചാര്‍ജിംഗ് റോഡുകള്‍. ഇലക്ട്രിക് വാഹനം റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ അതോടൊപ്പം റോഡിന്റെ സഹായത്താല്‍ വാഹനത്തിലെ ബാറ്ററി ചാര്‍ജ് ആകുന്ന സംവിധാനം ആണ് ഇത്.
അതുകൊണ്ട് തന്നെ ചാര്‍ജിംഗ് സ്റ്റേഷനില്‍ വാഹനം നിര്‍ത്തിയിട്ട് ചാര്‍ജ് ചെയ്യേണ്ട ആവശ്യകത വരുന്നില്ല. ഇത് എങ്ങനെയാണ് പ്രവര്‍ത്തിക്കുന്നത് എന്ന് നോക്കാം. റോഡ് നിര്‍മിക്കുമ്പോള്‍ ടാറിന്റെ അടിയിലായി ഇലക്ട്രിക് ഇന്‍ഡക്ഷന്‍ സംവിധാനം സ്ഥാപിക്കുന്നു. ശേഷം ഇലക്ട്രിക് വാഹനങ്ങളിലെ അടിയിലും ഇന്‍ഡക്ഷന്‍ ചാര്‍ജിംഗ് മെക്കാനിസം ഘടിപ്പിക്കുന്നു. തുടര്‍ന്ന് വാഹനം പ്രസ്തുത റോഡിലൂടെ സഞ്ചരിക്കുമ്പോള്‍ ഇന്‍ഡക്ഷനിലൂടെ വാഹനത്തിലെ ബാറ്ററി തനിയെ ചാര്‍ജ് ആവുകയും ചെയ്യുന്നു. ഇതിന് ചാര്‍ജിംഗ് കേബിള്‍ ഉപയോഗിക്കേണ്ട ആവശ്യമില്ല.
നിലവില്‍ നോര്‍വേ, സ്വീഡന്‍, ഇസ്രായേല്‍, സൗത്ത് കൊറിയ, ഇറ്റലി തുടങ്ങി ഒട്ടേറെ രാജ്യങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ ഇത്തരം വയര്‍ലസ് ചാര്‍ജിംഗ് റോഡുകള്‍ നിര്‍മിച്ചിട്ടുണ്ട്. 3000 കിലോമീറ്റര്‍ ദൂരത്തിലുള്ള സ്ഥിരമായ ഇന്‍ഡക്ഷന്‍ ചാര്‍ജിംഗ് റോഡിന്റ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ സ്വീഡനില്‍ നടന്ന് വരുന്നുണ്ട്. പരിസ്ഥിതി സൗഹാര്‍ദ്ദവും, സമയ ലാഭത്തിന് സഹായകരവുമായ ഇത്തരം സ്മാര്‍ട്ട് റോഡുകള്‍ ശാസ്ത്ര സാങ്കേതിക വിദ്യയിലെ വിപ്ലവാത്മകമായ മുന്നേറ്റത്തിന് ഉദാഹരണമാണ്.
തീര്‍ച്ചയായും വാഹനങ്ങള്‍ അനുദിനം വര്‍ദ്ധിച്ചു വരുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ രാജ്യത്തും ഇതേക്കുറിച്ച് ചിന്തകളും ചര്‍ച്ചകളും ഒക്കെ കൊണ്ടുവരാവുന്നതാണ്. പുതിയ തലമുറയ്ക്ക് അത് വലിയൊരു അനുഗ്രഹമാകും. ഇത്തരം സ്മാര്‍ട്ട് റോഡുകളുടെ നിര്‍മ്മാണത്തിലൂടെ ഇന്ത്യയിലും വിപ്ലവാത്മകമായ മുന്നേറ്റത്തിന് വഴി തെളിയട്ടെ. നമ്മുടെ ശാസ്ത്ര സാങ്കേതിക വിദ്യ കൂടുതല്‍ അഭിവൃദ്ധിപ്പെടുകയും ചെയ്യട്ടെ.
#wirelesscharging #electricvehicles #EV #futuretech #smartcities #sustainableenergy #innovation #technews