അമേരിക്കന്‍ പ്രസിഡന്റിന്റെ 2 കോടിയിലധികം വിലവരുന്ന റോള്‍സ് റോയ്സ് വാങ്ങാന്‍ ഒരുങ്ങി വ്യവസായി ബോബി ചെമ്മണൂര്‍
Jan 11, 2021, 15:52 IST
കൊച്ചി: (www.kvartha.com 11.01.2021) അമേരിക്കന്‍ പ്രസിഡന്റിന്റെ രണ്ടു കോടിയിലധികം വിലവരുന്ന റോള്‍സ് റോയ്സ് വാങ്ങാന്‍ ഒരുങ്ങി വ്യവസായി ബോബി ചെമ്മണൂര്‍. ഇന്ന് സോഷ്യല്‍ മീഡിയയുടെയും ട്രോളന്മാരുടെയും പ്രിയപ്പെട്ട താരമാണ് ബോബി ചെമ്മണൂര്‍. ട്രോളുകളെ അതിന്റെ സ്പിരിറ്റിലെടുക്കുന്ന ബോബി പലപ്പോഴും അഭിമുഖങ്ങളില്‍ ട്രോളന്മാര്ക്ക് നന്ദി പറയാറുമുണ്ട്. അതിനിടെയാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ അമേരിക്കന്‍ പ്രസിഡന്റിന്റെ റോള്‍സ് റോയ്സ് വാങ്ങാന്‍ ഒരുങ്ങുന്നതായുള്ള വിശേഷം ബോബി പങ്കുവയ്ക്കുന്നത്.
ആഡംബര കാറുകളുടെ രാജാവെന്ന് അറിയപ്പെടുന്ന, കോടികള്‍ വിലമതിക്കുന്ന, സാധാരണക്കാര്‍ക്ക് സ്വപ്നം കാണാന്‍ പോലും കഴിയാത്ത ലക്ഷ്വറിയായ റോള്‍സ് റോയ്സ് കാര്‍ കേരളത്തില്‍ ടാക്സിയാക്കി ഓടിച്ചും ബോബി ചെമ്മണ്ണൂര്‍ നേരത്തെ വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. പതിനാലു കോടി രൂപ വിലയുള്ള, സ്വര്‍ണം പൂശിയ ബോബി ചെമ്മണ്ണൂരിന്റെ റോള്‍സ് റോയ്സ് സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ കവര്‍ന്നിരുന്നു. കാറൊന്ന് കാണാനും അകത്തു കയറാനും വീഡിയോ പകര്‍ത്താനുമൊക്കെ യൂട്യൂബര്‍മാരുടെ ബഹളമാണ്.
Keywords: Boby Chemmanur buying Rolls-Royce Phantom once owned by Donald Trump, Kochi, News, Business, Business Man, Car, Facebook Post, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.