നോട്ട് മാലകള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക്

 


മുംബൈ: നോട്ട് മാലകള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക്. മാലകള്‍ ഉണ്ടാക്കുന്നതിനും, അരാധനാലയങ്ങളും മറ്റു പരിപാടികള്‍ അലങ്കരിക്കുന്നതിനും കറന്‍സികള്‍ ഉപയോഗിക്കരുതെന്നും റിസര്‍വ് ബാങ്ക് വാര്‍ത്താ കുറിപ്പില്‍ ആവശ്യപ്പെട്ടു.

ഇത്തരം ആവശ്യങ്ങള്‍ക്ക് നോട്ടുകള്‍ ഉപയോഗിക്കുന്നതുമൂലം അത് നോട്ടുകളുടെ ആയുസ് കുറയുന്നതിന് കാരണമാകും. പ്രവര്‍ത്തികളെ പ്രത്സാഹിപ്പിക്കരുത്. ആദരവോടെ സൂക്ഷിക്കേണ്ട ഒന്നാണ് നോട്ടുകള്‍. പൊതുജനങ്ങള്‍ ഇക്കാര്യം മനസിലാക്കിയാല്‍ മാത്രമേ നോട്ടുകളുടെ ദുരുപയോഗം തടയാനാവൂ എന്നും റിസര്‍വ് ബാങ്ക് അറിയിച്ചു.
നോട്ട് മാലകള്‍ ഉപയോഗിക്കരുതെന്ന് റിസര്‍വ് ബാങ്ക്
തിരഞ്ഞെടുപ്പ് റാലികള്‍ക്കും മറ്റും നോട്ടുകള്‍ വ്യാപകമായി ദുരുപയോഗം ചെയ്യുന്ന സാഹചര്യത്തിലാണ് നോട്ടുകള്‍ ദുരുപയോഗം ചെയ്യരുതെന്ന റിസര്‍വ് ബാങ്കിന്റെ മുന്നറിയിപ്പ. നേരത്തെ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രിയായിരുന്ന മായാവതി ഇത്തരത്തില്‍ നോട്ട് മാല ഉപയോഗിച്ചതിലൂടെ വിവാദത്തില്‍ പെട്ടിരുന്നു.

Keywords : Mumbai, RBI, National, Business, Currency, Garlands, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia