Announcement | ന്യൂനപക്ഷ വിഭാഗത്തില്‍പ്പെടുന്ന വനിതകളില്‍ നിന്ന് സ്വയം തൊഴില്‍ വായ്പക്ക് അപേക്ഷ ക്ഷണിക്കുന്നു
● കാസർഗോഡ് ജില്ലയിലെ ന്യൂനപക്ഷ വനിതകൾക്ക് സ്വയം തൊഴിൽ വായ്പ.
● കേരള സംസ്ഥാന വനിതാ വികസന കോർപ്പറേഷന്റെ പദ്ധതി.
● കുറഞ്ഞ പലിശ നിരക്കിലും ലളിതമായ നടപടിക്രമത്തിലും വായ്പ ലഭിക്കും.
കാസര്‍കോട്: (KVARTHA) വനിതകളെ സാമ്പത്തിക സ്വാശ്രയത്വത്തിന്റെ പടവുകളിലൂട അര്‍ഹമായ സാമൂഹിക പദവിയിലേക്കുയര്‍ത്തുന്നതിനായി കേരള സംസസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ലളിതമായ നടപടിക്രമത്തിലൂടെ ന്യൂനപക്ഷ വിഭാഗത്തിലെ (Minority) വനിതകള്‍ക്ക് അതിവേഗ വ്യക്തിഗത (സ്വയം തൊഴില്‍ പദ്ധതി) വായ്പകള്‍ നല്‍കുന്നു.
8 ലക്ഷം രൂപയില്‍ താഴെ കുടുംബ വാര്‍ഷിക വരുമാനമുള്ള 18-നും 55-നും മദ്ധ്യേ പ്രായമുള്ള തൊഴില്‍രഹിതരായ വനിതകള്‍ക്ക് സ്വയം തൊഴില്‍ പദ്ധതിക്കായി 5 വര്‍ഷ(60 മാസം) തിരിച്ചടവ് കാലാവധിയില്‍ 6% പലിശനിരക്കില്‍ വ്യക്തിഗത വായ്പ നല്‍കുന്നു.
ഉദ്യോഗസ്ഥ /വസ്തു ജാമ്യത്തിന്റെ അടിസ്ഥാനത്തിലാണ് മേല്‍ വായ്പകള്‍ അനുവദിക്കുന്നത്. www(dot)kswdc(dot)org എന്ന വെബ്‌സൈറ്റില്‍ സ്വയം തൊഴില്‍ വായ്പ അപേക്ഷ ഫോറം ലഭ്യമാകുന്നതാണ്. വിശദ വിവരങ്ങള്‍ക്കായി കാസര്‍ഗോഡ് ജില്ലാ ഓഫീസിസുമായി ബന്ധപ്പെടേണ്ടതാണ്.
കേരള സംസ്ഥാന വനിതാ വികസന കോര്‍പ്പറേഷന്‍ ജില്ലാ ഓഫീസ്, കാസര്‍ഗോഡ് കാരാട്ടുവയല്‍ റോഡ്, ധൂമാവതി അമ്പലത്തിനു സമീപം, ഹോസ്ദുര്‍ഗ്, കാഞ്ഞങ്ങാട്, പിന്‍: 671 315. വിശദവിവരങ്ങള്‍ക്ക് ഫോണ്‍: 0467-2999940. മൊബൈല്‍ ഫോണ്‍: 9496015014, 9645678929.
#KeralaGovtSchemes #WomenEmpowerment #MinorityWomen #Loans #SelfEmployment #Kasaragod