Allegation | കെഎസ്എഫ്ഇ ചിട്ടി പിടിച്ച തുക സ്ഥിര നിക്ഷേപമാക്കിയതിൽ നിന്നും അനധികൃതമായി പണം പിടിച്ചുവെന്ന പരാതിയുമായി യുവാവും പിതാവും രംഗത്ത്
● പിതാവിൻ്റെ പേരിൽ അഞ്ച് ചിട്ടിയിലാണ് ചേർന്നിരുന്നത്.
● പ്രതിമാസം 80,000 രൂപയോളം ചിട്ടി തുക അടക്കുന്നു.
● ഒരിക്കൽ പോലും അടവ് മുടക്കിയിട്ടില്ലെന്ന് ശരൺ.
കോഴിക്കോട്: (KVARTHA) കെഎസ്എഫ്ഇ ചിട്ടി പിടിച്ച തുക സ്ഥിര നിക്ഷേപമാക്കിയതിൽ നിന്നും അനധികൃതമായി പണം പിടിച്ചുവെന്ന പരാതിയുമായി യുവാവും പിതാവും രംഗത്ത്. പയ്യോളിയിലെ ശരണും പിതാവ് ബാബുവുമാണ് കെഎസ്എഫ്ഇ മാവൂർ റോഡ് ബ്രാഞ്ച് മാനജർക്കെതിരെ പരാതി ഉന്നയിച്ചിരിക്കുന്നത്. ധനകാര്യ മന്ത്രിക്കടക്കം നൽകിയ പരാതിയിൽ മാസങ്ങൾ കഴിഞ്ഞിട്ടും നടപടി ഉണ്ടായില്ലെന്നും ശരൺ കുറ്റപ്പെടുത്തുന്നു.
കപ്പൽ ജോലിക്കാരനായ ശരൺ പിതാവിൻ്റെ പേരിൽ അഞ്ച് ചിട്ടിയിലാണ് ചേർന്നിരുന്നത്. അഞ്ച് ചിട്ടിയിലുമായി പ്രതിമാസം 80,000 രൂപയോളം ചിട്ടി തുക അടക്കുന്നുണ്ട്. ശരൺ കപ്പലിൽ ജോലിക്ക് പോകുന്നത് കൊണ്ടാണ് പിതാവിൻ്റെ പേരിൽ ചിട്ടിയിൽ ചേർന്നത്. പണം അടവ് എല്ലാം ശരൺ ആണ് നടത്തിവന്നത്. ഒരിക്കൽ പോലും ചിട്ടി അടവ് മുടക്കിയിട്ടില്ലെന്ന് ശരൺ കെവാർത്തയോട് പറഞ്ഞു.
ഇതിനിടയിൽ 2024 ആഗസ്തിൽ ചിട്ടി വിളിച്ച് കിട്ടിയ 13 ലക്ഷം രൂപ കെഎസ്എഫ്ഇയിൽ തന്നെ സ്ഥിര നിക്ഷേപമാക്കി വെച്ചിരുന്നു. ജി എസ് ടി തുക അടക്കം കഴിച്ച് കിട്ടിയ തുകയാണ് സ്ഥിര നിക്ഷേപമാക്കി മാറ്റിയത്. ഈ സ്ഥിര നിക്ഷേപത്തിൽ നിന്നാണ് 15,000 രൂപ അനധികൃതമായി നിക്ഷേപകൻ്റെ അനുമതിയോ സമ്മതമോ ഇല്ലാതെ പിടിച്ചിരിക്കുന്നതെന്നും നിക്ഷേപത്തിൻ്റെ പലശയുടെ കാര്യത്തിൽ വ്യക്തമായ മറുപടി നൽകാതെ ഒഴിഞ്ഞു മാറുകയും ചെയ്യുന്നതെന്നാണ് പരാതി.
ശണിൻ്റെ പിതാവ് ബാബു കെ എസ് എഫ് ഇ യുടെ ഉന്നത അധികൃതർക്കും ധനവകുപ്പ് മന്ത്രി കെ എൻ ബാലഗോപാലനും നൽകിയ പരാതിയിൽ പറയുന്നത് ഇപ്രകാരമാണ്:
'37 -2023 എ 237 എന്ന ചിട്ടി ഓഗസ്റ്റ് 16ന് 13 ലക്ഷം കിട്ടുകയും സെപ്റ്റംബർ 2 ന്, എഫ്ഡി ഇടാനള്ള പേപ്പർ മാവൂർ റോഡ് ബ്രാഞ്ച് മാനേജറിനെ ഏൽപിക്കുകയും ചെയ്‌തു. എന്നാൽ മാനേജറിൻ്റെയും അവിടത്തെ സ്റ്റാഫിൻ്റെയും അനാസ്ഥ മൂലം എഫ്ഡി ഇടാൻ ഞാൻ കൊടുത്ത അപേക്ഷ അവിടത്തെ മാനേജറിൻ്റെ നിർദ്ദേശ പ്രകാരം സ്റ്റാഫ് തള്ളി കളഞ്ഞു. എന്നോടുള്ള വ്യക്തി വൈരാഗ്യം കാരണം മാനേജർ എനിക്ക് കിട്ടേണ്ട ഒക്ടോബർ മാസത്തെ പലിശ തടഞ്ഞു വെച്ചു. കൂടാതെ എന്നോട് ചോദിക്കാതെ എഫ്ഡിയിൽ നിന്ന് ഒരു മാസത്തെ കെ എസ് എഫ് ഇ യുടെ കാശും 15,000 രൂപയും ഈ മനേജർ പിടിച്ചു.
ഇതേ തുടർന്ന് ഒക്ടോബർ 19 ന് ഇതേ ബ്രാഞ്ചിൽ ഇതേ മാനേജറിനോട് സംസാരിച്ചപ്പോൾ ബാബുവിന്റെ പേരിലുള്ള ചിട്ടി ആയത് കൊണ്ട് തന്നെയാണ് ചെയ്യാത്തത് എന്ന് തീർത്ത് പറഞ്ഞു. മുൻപ് ഈ മാനേജറുമായി ഉണ്ടായ തർക്കം, അത് എനിക്ക് മറക്കാൻ പറ്റില്ല എന്നും എന്നോട് ഈ മാനേജർ പറഞ്ഞു, എന്നോടുള്ള വൈരാഗ്യത്തിൽ മാനേജർ എന്ന സ്ഥാനം ദുരുപയോഗം ചെയ്ത് എന്നെ കഷ്‌ടപ്പെടുത്തുകയാണ് ഇവർ. എന്നാൽ പിന്നീട് എന്നോട് ഒക്ടോബർ മാസത്തെ പലിശ തരാം എന്നും, എന്നോട് ചോദിക്കാതെ ആണ് എഫ്ഡിയിൽ നിന്ന് 15,000 രൂപ എടുത്തത് എന്നും സ്വമേധയാ സമ്മതിക്കുകയും ചെയ്‌തു.
ഇതിൻ്റെ വോയിസ് റെക്കോർഡ് തൃശൂർ കെഎസ്എഫ്ഇ എച്ച്ഒ സീനിയർ മാനേജർ മുമ്പാകെ കൊടുത്തിട്ടുണ്ട്. കോഴിക്കോട് ആർഒ മുമ്പാകെ പരാതി ഒക്ടോബർ 19 ന് സമർപ്പിച്ചു. പിന്നീട് തൃശൂർ കെഎസ്എഫ്ഇ എച്ച്ഒ മുമ്പാകെയും സമർപ്പിച്ചു. നാളിത് വരെ ആയിട്ടും ഒരു അനുകൂല വിധിയും എനിക്ക് കിട്ടിയിട്ടില്ല. ഇതേ ബ്രാഞ്ചിൽ (കോഴിക്കോട് മാവൂർ റോഡ് ബ്രാഞ്ച്) മുൻപും ഇതേ മാനേജർ പല കസ്റ്റമർസിനേയും ചതിയിൽ പെടുത്തിയിട്ടുണ്ട്. (തെളിവ് ഉണ്ട്, ആവശ്യം എങ്കിൽ അധികാരിക്ക് തരാം).
അഞ്ച് ചിട്ടി ആണ് എനിക്ക് കെ എസ് എഫ് ഇയിൽ ഉള്ളത്, ഇന്ന് വരെ ഒരു അടവ് പോലും മുടങ്ങിയിട്ടും ഇല്ല. ന്യായം എന്റെ ഭാഗത്താണെന്ന് അറിഞ്ഞിട്ടും ഈ മാനേജർക്കെതിരെ അധികാരികൾ ഇന്ന് വരെ ഒരു നടപടിയും എടുത്തില്ല. മാനേജറുടെ ഭാഗം ചേർന്ന് അവരെ സംരക്ഷിക്കുകയാണ് മേലധികാരികൾ എന്ന് എനിക്ക് ഇതിനോടകം മനസ്സിലായി. ഒക്ടോബർ 19 ന് ഈ മാഡം ചെയ്‌ത തെറ്റ് മനസ്സിലാവുകയും നവംബാർ 1ന് എനിക്ക് ഇതേ ബ്രാഞ്ചിൽ നിന്ന്, താങ്കളോട് ചോദിച്ചിട്ടാണ് 15,000 രൂപ എടുത്തത് എന്ന് പറഞ്ഞത് എന്തിന്റെ അടിസ്ഥാനത്തിൽ ആണെന്ന് എനിക്ക് മനസ്സിലായിട്ടില്ല'.
#KSFE #fraud #fixeddeposit #complaint #Kerala #financialfraud #banking #investment