Gold Price | സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 53560 രൂപ
18 കാരറ്റ് സ്വര്‍ണത്തിന് പവന് 44320 രൂപ.
വെള്ളിനിരക്കിലും മാറ്റമില്ല
ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിനവും സ്വര്‍ണവിലയില്‍ (Gold Price) മാറ്റമില്ല (No Changes). തിങ്കളാഴ്ച (26.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം (Trade) നടക്കുന്നത്.
ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളി നിരക്കിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 93 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ശനിയാഴ്ച (24.08.2024) ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് 6695 രൂപയിലും പവന് 53560 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 25 രൂപയും പവന് 200 രൂപയുമാണ് കൂടിയത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 5540 രൂപയിലും പവന് 44320 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളി നിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 91 രൂപയില്‍നിന്ന് 02 രൂപ കൂടി 93 രൂപയിലാണ് വ്യാപാരം നടന്നത്. ഇതേ വിലയില്‍ തന്നെയാണ് ഞായറാഴ്ചയും സ്വര്‍ണത്തിനും വെള്ളിക്കും വ്യാപാരം നടന്നത്.
#GoldPrice #Kerala #GoldRate #SilverPrice #Economy #Investment