സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്; പവന് 400 രൂപ വര്‍ധിച്ച് 37,000ന് മുകളില്‍ എത്തി
Feb 18, 2022, 12:33 IST
കൊച്ചി: (www.kvartha.com 18.02.2022) സംസ്ഥാനത്ത് ഏറിയും കുറഞ്ഞും സ്വര്‍ണനിരക്ക്. വെള്ളിയാഴ്ച 400 രൂപ വര്‍ധിച്ച് സ്വര്‍ണവില 37,000ന് മുകളില്‍ എത്തി. 37,040 രൂപയാണ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഗ്രാമിന് 50 രൂപയാണ് വര്‍ധിച്ചത്. 4630 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
രണ്ടുദിവസത്തിനിടെ 800 രൂപയോളം താഴ്ന്ന സ്വര്‍ണവിലയാണ് വെള്ളിയാഴ്ച 400 രൂപ വര്‍ധിച്ചത്. ശനിയാഴ്ച 800 രൂപയാണ് ഒറ്റയടിക്ക് കൂടിയത്. രണ്ടു വര്‍ഷത്തിനിടെ ആദ്യമായാണ് ഒറ്റ ദിവസം ഇത്രയും വില കൂടുന്നത്.
യുക്രൈന്‍ യുദ്ധഭീതിയില്‍ അയവുവന്നത് ഉള്‍പെടെ ആഗോള സാഹചര്യങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നതെന്ന് കരുതുന്നു. സ്വര്‍ണത്തെ സുരക്ഷിത നിക്ഷേപമായാണ് വിലയിരുത്തുന്നത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.