Gold Price | സ്വര്‍ണവില വമ്പന്‍ കുതിപ്പില്‍; പവന് 600 രൂപ കൂടി 60000 കടന്നു
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 49640 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കില്‍ മാറ്റമില്ല.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ വമ്പന്‍ വര്‍ധനവ്. പവന് 600 രൂപ കൂടി 60000 കടന്ന് ചരിത്ര വര്‍ധനവില്‍ എത്തിയിരിക്കുകയാണ്. ബുധനാഴ്ച (22.01.205) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 75 രൂപയും പവന് 600 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7525 രൂപയിലും പവന് 60200 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 65 രൂപയും പവന് 520 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6205 രൂപയിലും പവന് 49640 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമയം, വെള്ളി നിരക്കില്‍ മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
ചൊവ്വാഴ്ച (21.01.2025) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7450 രൂപയിലും പവന് 59600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6140 രൂപയിലും പവന് 49120 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. വെള്ളി നിരക്കിലും മാറ്റമില്ലായിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയിലാണ് വ്യാപാരം നടന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
സ്വർണത്തിന്റെ വിലയിലെ വർധനവ് നിങ്ങളെ എങ്ങനെ ബാധിക്കുന്നു? നിങ്ങളുടെ അഭിപ്രായങ്ങൾ താഴെ കമന്റ് ചെയ്യുക.
Gold prices in Kerala have surged significantly, with the price of one sovereign crossing the 60,000 rupee mark. Both 22-karat and 18-karat gold have seen a substantial increase in their prices. While silver prices remain unchanged, gold's steep rise is likely to impact consumers and the jewelry industry.