Gold Price | സ്വര്‍ണവില കുതിച്ചുയര്‍ന്നു; പവന് 680 രൂപ കൂടി, വെള്ളി നിരക്കിലും വര്‍ധനവ്
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48000 രൂപ.
● ഒരു ഗ്രാം സാധാരണ വെള്ളിനിരക്കിലും വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് സ്വര്‍ണം (Gold), വെള്ളി (Silver) നിരക്കുകളില്‍ വര്‍ധനവ് (Increased). വെള്ളിയാഴ്ച (08.11.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 85 രൂപയും പവന് 680 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7285 രൂപയിലും പവന് 58280 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 70 രൂപയും പവന് 560 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6000 രൂപയിലും പവന് 48000 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. വെള്ളിനിരക്കും വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 99 രൂപയില്‍നിന്ന് 01 രൂപ കൂടി 100 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
വ്യാഴാഴ്ച (07.11.2024) സംസ്ഥാനത്ത് സ്വര്‍ണം, വെള്ളി നിരക്കുകളില്‍ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 165 രൂപയും പവന് 1320 രൂപയുമാണ് കുറഞ്ഞത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7200 രൂപയിലും പവന് 57600 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 140 രൂപയും പവന് 1120 രൂപയുമാണ് കുറഞ്ഞത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 5930 രൂപയിലും പവന് 47440 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് 3 രൂപ കുറഞ്ഞ് 99 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #silverprice #Kerala #economy #investment #preciousmetals