Gold Price | സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല; വര്‍ധനവില്‍ തുടരുന്നു
● 18 കാരറ്റ് സ്വര്‍ണത്തിന് പവന് 48200 രൂപ.
● വെള്ളിനിരക്കില്‍ വര്‍ധനവ്.
● ഹാള്‍മാര്‍ക് വെള്ളിയുടെ വില രേഖപ്പെടുത്തിയിട്ടില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് കഴിഞ്ഞ ഒരാഴ്ചയായി കുതിപ്പ് തുടരുന്ന സ്വര്‍ണവിലയില്‍ (Gold Price) മാറ്റമില്ല (No Changes). ചൊവ്വാഴ്ച (22.10.2024) ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍ തുടരുകയാണ് സ്വര്‍ണം. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7300 രൂപയിലും പവന് 58400 രൂപയിലുമാണ് വ്യാപാരം (Trade) പുരോഗമിക്കുന്നത്.
18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6025 രൂപയിലും പവന് 48200 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്. അതേസമയം, വെള്ളിനിരക്ക് വര്‍ധിച്ചു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 104 രൂപയില്‍നിന്ന് 01 രൂപ കൂടി 105 രൂപയിലാണ് വ്യാപാരം നടക്കുന്നത്. അതേസമയം, ഹാള്‍മാര്‍ക് വെള്ളിയുടെ വില മാസങ്ങളായി രേഖപ്പെടുത്തിയിട്ടില്ല.
തിങ്കളാഴ്ച (21.10.2024) 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് കൂടിയത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 7300 രൂപയിലും പവന് 58400 രൂപയിലുമാണ് വ്യാപാരം പുരോഗമിച്ചത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കൂടിയത്. 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 6025 രൂപയിലും പവന് 48200 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിനിരക്കും വര്‍ധിച്ചിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 102 രൂപയില്‍നിന്ന് 02 രൂപ കൂടി 104 രൂപയിലാണ് വ്യാപാരം നടന്നത്.
#goldprice #silverprice #kerala #economy #finance #investment #preciousmetals