Gold Rate | തുടർച്ചയായ മൂന്നാം ദിവസവും സ്വർണവിലയിൽ ഇടിവ്; പവന് 280 രൂപ കുറഞ്ഞു
കൊച്ചി: (KVARTHA) തുടർച്ചയായ മൂന്നാം ദിവസവും സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) ഇടിവ്. ശനിയാഴ്ച (ജൂലൈ 20) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയും പവന് (Sovereign) 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയും പവന് 54,240 രൂപയുമാണ് വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമാണ് നിരക്ക്. വെള്ളിവിലയും (Silver Price) കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 96 രൂപയായി താഴ്ന്നു.
വെള്ളിയാഴ്ച (ജൂലൈ 19) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയും പവന് 54,520 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഇടിഞ്ഞ് ഗ്രാമിന് 5660 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 45,280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 97 രൂപയായിരുന്നു വിപണി വില.
വ്യാഴാഴ്ച (ജൂലൈ 18) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയായിരുന്നു വില.
ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6875 രൂപയിലും പവന് 55,000 രൂപയിലുമെത്തിയിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 80 രൂപ വർധിച്ച് ഗ്രാമിന് 5710 രൂപയിലും പവന് 640 രൂപ കൂടി 45,680 രൂപയിലുമാണ് വിപണനം നടന്നത്. ബുധനാഴ്ച വെള്ളിവിലയും കൂടിയിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കൂടി 100 രൂപയായാണ് കൂടിയത്.
സ്വർണം ഒരു സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെടുന്നു, സാമ്പത്തിക അനിശ്ചിതത്വ കാലഘട്ടങ്ങളിൽ വില ഉയരാനുള്ള പ്രവണത കാണിക്കാറുണ്ട്. ഉയർന്ന വിലയിൽ സ്വർണം വാങ്ങിയ നിക്ഷേപകർ ഇപ്പോൾ ലാഭം എടുക്കുന്നതാണ് ഇടിവിന് ഒരു കാരണം. യുഎസ് ഡോളറിന്റെ മൂല്യം വർധിച്ചതും സ്വർണ വിലയിൽ ഇടിവ് വരുത്തിയിട്ടുണ്ട്.