Gold Rate | ബജറ്റിൽ ഇളവ് പ്രഖ്യാപിച്ചതിന് പിന്നാലെ സ്വർണവിലയിൽ വമ്പൻ ഇടിവ്; പവന് ഒറ്റയടിക്ക് കുറഞ്ഞത് 2000 രൂപ
കേന്ദ്ര ബജറ്റിൽ സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി ചുങ്കം 10ൽ നിന്ന് ആറ് ശതമാനമായാണ് കുറച്ചത്
കൊച്ചി: (KVARTHA) കേന്ദ്ര ബജറ്റിൽ (Budget) സ്വർണത്തിന്റെ അടിസ്ഥാന ഇറക്കുമതി ചുങ്കം 10ൽ നിന്ന് ആറ് ശതമാനമായി കുറക്കുമെന്ന പ്രഖ്യാപനത്തിന് പിന്നാലെ സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price) വമ്പൻ ഇടിവ്. ചൊവ്വാഴ്ച (ജൂലൈ 23) ഉച്ചയ്ക്ക് ശേഷം ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 250 രൂപയും പവന് (Sovereign) 2000 രൂപയുമാണ് ഒറ്റയടിക്ക് ഇടിഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6495 രൂപയിലും പവന് 51,960 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ചൊവ്വാഴ്ച (ജൂലൈ 23) രാവിലെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 25 രൂപയുടെയും പവന് 200 രൂപയുടെയും ഇടിവ് രേഖപ്പെടുത്തിയിരുന്നു. നേരത്തെ ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6745 രൂപയിലും പവന് 53,960 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 20 രൂപ കുറഞ്ഞ് ഗ്രാമിന് 5605 രൂപയും പവന് 160 രൂപ ഇടിഞ്ഞ് 44,840 രൂപയുമായിരുന്നു വിപണിവില. വെള്ളി വിലയിലും ഇടിവുണ്ടായി. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞ് 95 രൂപയായാണ് താഴ്ന്നത്.
തിങ്കളാഴ്ച (ജൂലൈ 22) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6770 രൂപയിലും പവന് 54,160 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് അഞ്ച് രൂപ കുറഞ്ഞ് ഗ്രാമിന് 5625 രൂപയും പവന് 40 രൂപ ഇടിഞ്ഞ് 45,000 രൂപയുമായിരുന്നു വില. അതേസമയം തിങ്കളാഴ്ച വെള്ളി വിലയിൽ മാറ്റമുണ്ടായില്ല. ഒരു ഗ്രാം സാധാരണ വെള്ളിക്ക് 96 രൂപയിലാണ് വിപണനം നടന്നത്.
ശനിയാഴ്ച (ജൂലൈ 20) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 35 രൂപയും പവന് 280 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6780 രൂപയും പവന് 54,240 രൂപയുമായിരുന്നു വിപണിവില. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 30 രൂപ ഇടിഞ്ഞ് ഗ്രാമിന് 5630 രൂപയും പവന് 240 രൂപ കുറഞ്ഞ് 45,040 രൂപയുമായിരുന്നു നിരക്ക്. ശനിയാഴ്ച വെള്ളിവിലയും കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 96 രൂപയായിരുന്നു നിരക്ക്.
വെള്ളിയാഴ്ച (ജൂലൈ 19) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 45 രൂപയും പവന് 360 രൂപയുമാണ് കുറഞ്ഞത്. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6815 രൂപയും പവന് 54,520 രൂപയുമായിരുന്നു നിരക്ക്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 40 രൂപ ഇടിഞ്ഞ് ഗ്രാമിന് 5660 രൂപയിലും പവന് 320 രൂപ കുറഞ്ഞ് 45,280 രൂപയിലുമാണ് വ്യാപാരം നടന്നത്. വെള്ളിയാഴ്ചയും വെള്ളിവില കുറഞ്ഞു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് ഒരു രൂപ കുറഞ്ഞു 97 രൂപയായിരുന്നു വിപണി വില.
വ്യാഴാഴ്ച (ജൂലൈ 18) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 15 രൂപയും പവന് 120 രൂപയും കുറഞ്ഞിരുന്നു. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 6860 രൂപയിലും പവന് 54,880 രൂപയിലുമാണ് വ്യാപാരം നടന്നത്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന് 10 രൂപ ഇടിഞ്ഞ് ഗ്രാമിന് 5700 രൂപയും പവന് 80 രൂപ കുറഞ്ഞ് 45,600 രൂപയുമായിരുന്നു നിരക്ക്. വ്യാഴാഴ്ച വെള്ളിവിലയും കുറഞ്ഞിരുന്നു. ഒരു ഗ്രാം സാധാരണ വെള്ളിക്ക് രണ്ട് രൂപ കുറഞ്ഞു 98 രൂപയായിരുന്നു വില.
ബുധനാഴ്ച (ജൂലൈ 17) ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന് 90 രൂപയും പവന് 720 രൂപയും കൂടി ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 6875 രൂപയിലും പവന് 55,000 രൂപയിലുമെത്തിയിരുന്നു. ഇതിന് പിന്നാലെ സ്വർണവിലയിൽ തുടർച്ചയായ ഇടിവുകൾ ഉണ്ടാവുകയായിരുന്നു. കഴിഞ്ഞ ആറ് ദിവസത്തിനിടെ പവന് 1040 രൂപയാണ് കുറഞ്ഞത്. നിലവില്‍ 15 ശതമാനമായിരുന്ന ഇറക്കുമതി തീരുവയാണ് ആറു ശതമാനമാക്കി കുറയ്ക്കുമെന്ന് സർകാർ ബജറ്റിൽ പ്രഖ്യാപിച്ചത്. എന്നാൽ മറ്റു നികുതികൾ (AIDC) അഞ്ച് ശതമാനം ഉൾപ്പെട്ടതിനാൽ നിരക്ക് 11 ശതമാനമായി നിൽക്കുമെന്ന് സ്വാർണവ്യാപരികൾ പറഞ്ഞു.