Gold Rate | റെകോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണവില കുതിക്കുന്നു; പവന് 520 രൂപ കൂടി 67000 കടന്നു


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 520 രൂപ കൂടി 67400 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച്ച് 31 ന് ഒരു ഗ്രാം സാധാരണ വെള്ളി നിരക്കില്‍ മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ആറ് ദിവസത്തിനിടെ 1920 രൂപയുടെ വര്‍ധനവ് രേഖപ്പെടുത്തിയതോടെ സ്വര്‍ണവില വീണ്ടും 67000 രൂപ കടന്ന് സര്‍വകാല റെക്കോര്‍ഡില്‍ എത്തിയിരിക്കുകയാണ്. സ്വര്‍ണ വ്യാപാരി സംഘടനകള്‍ക്കിടയില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേ വിലയാണ് നിശ്ചയിച്ചിരിക്കുന്നത്.
തിങ്കളാഴ്ച (മാര്‍ച്ച് 31) 65 രൂപയുടെ വര്‍ധനവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വില 8425 രൂപയായി ഉയര്‍ന്നു. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 520 രൂപ കൂടി 67400 രൂപയിലെത്തി.
18 കാരറ്റ് സ്വര്‍ണത്തിന്റെ കാര്യത്തില്‍ വ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത വിലകളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 55 രൂപ വര്‍ദ്ധിപ്പിച്ച് 6910 രൂപയായി വില നിശ്ചയിച്ചു. ഇവരുടെ കണക്കനുസരിച്ച് ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 440 രൂപ വര്‍ധിച്ച് 55280 രൂപയാണ്.
അതേസമയം, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്‌സ് അസോസിയേഷന്‍ 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 50 രൂപ കൂട്ടി 6950 രൂപയാണ് വില നിര്‍ണയിച്ചിരിക്കുന്നത്. ഈ സംഘടനയുടെ കണക്കുകള്‍ പ്രകാരം, ഒരു പവന്‍ 18 കാരറ്റ് സ്വര്‍ണത്തിന് 400 രൂപയുടെ വര്‍ദ്ധനവോടെ 55600 രൂപയാണ് വില.
അന്താരാഷ്ട്ര സ്വര്‍ണവില 3017 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 85.47 ലും ആണ്. ഇന്ത്യന്‍ സ്വര്‍ണാഭരണ വിപണിയില്‍ 24 കാരറ്റ് സ്വര്‍ണത്തിന് 90 ലക്ഷം രൂപ ചരിത്രത്തില്‍ ആദ്യമായി കടന്നിട്ടുണ്ട്. ഒരു പവന്‍ സ്വര്‍ണം ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ വാങ്ങണമെങ്കില്‍ 73000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവിലെ സാഹചര്യത്തില്‍ വില വര്‍ധനവ് തുടരുകയാണെങ്കില്‍ അത്ഭുതപ്പെടാനില്ല. ആഗോള വിപണിയിലെ മാറ്റങ്ങളും പ്രാദേശിക ആവശ്യകതയും സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാന ഘടകങ്ങളാണ്.
എന്നാല്‍, സ്വര്‍ണ്ണവിലവര്‍ദ്ധനവ് ഇന്ത്യയിലെ ജനങ്ങളുടെ കൈവശമുള്ള സ്വര്‍ണത്തിന്റെ മൂല്യവും വര്‍ദ്ധിപ്പിക്കുന്നു. 25000 മുതല്‍ 30000 ടണ്‍ വരെ സ്വര്‍ണമാണ് ജനങ്ങളുടെ കൈവശമുള്ളത്. അന്താരാഷ്ട്ര സ്വര്‍ണവില 3200 ഡോളറിലേക്കുള്ള കുതിപ്പ് തുടരുകയാണെന്ന സൂചനകളാണ് വരുന്നത്.
സ്വർണ്ണവിലയിലെ ഈ വർദ്ധനവിനെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങളും പ്രതികരണങ്ങളും പങ്കുവെക്കുക. ഈ വാർത്ത എല്ലാവരിലേക്കും എത്തിക്കുക.
Gold prices in Kerala have surged to record highs, surpassing ₹67,000 per sovereign. The price increased by ₹1920 in six days. 22-carat gold prices are uniform, but 18-carat prices vary. International gold prices and currency rates are impacting the market.
#GoldPrice #KeralaGold #GoldMarket #PriceHike #RecordHigh #Economy