സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു; പവന് 160 രൂപ വര്‍ധിച്ച് 36,880 രൂപയായി, ഗ്രാമിന് 4610 രൂപ
Jun 1, 2021, 15:18 IST
കൊച്ചി: (www.kvartha.com 01.06.2021) സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും ഉയര്‍ന്നു. പവന് 160 രൂപ വര്‍ധിച്ച് 36,880 രൂപയായി. ഗ്രാമിന്റെ വില 20 രൂപ കൂടി 4610 രൂപയായി. എം സി എക്സ് മാര്‍കെറ്റിലും സ്വര്‍ണവില ഉയര്‍ന്നു. 261 രൂപ വര്‍ധിച്ച് 10 ഗ്രാം സ്വര്‍ണത്തിന്റെ വില 49,049 രൂപയായി. ഡോളര്‍ ദുര്‍ബലമായതാണ് രാജ്യത്തെ സ്വര്‍ണവിലയെ സ്വാധീനിക്കുന്ന പ്രധാനഘടകം.
പണപ്പെരുപ്പവും സ്വര്‍ണവിലയെ സ്വാധീനിക്കുന്നുണ്ട്. ചൊവ്വാഴ്ച അഞ്ച് മാസത്തിനിടയിലെ ഉയര്‍ന്ന നിരക്കിലേക്ക് എം സി എക്സില്‍ സ്വര്‍ണവില എത്തിയിരുന്നു. സ്പോട് ഗോള്‍ഡ് വിലയും ഉയരുകയാണ്. 0.2 ശതമാനം ഉയര്‍ന്ന് ഔണ്‍സിന് 1,911.45 ഡോളറായി. ജനുവരിക്ക് ശേഷം ഇതാദ്യമായാണ് സ്പോട് ഗോള്‍ഡിന്റെ വില ഇത്രയും ഉയരുന്നത്.
Keywords: Gold prices rise again in the state; Sovereign increased by Rs 160 to Rs 36,880 and Rs 4610 per gram, Kochi, News, Gold Price, Business, Increased, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.