സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപകൂടി 33,320 രൂപയായി; ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയും
Apr 1, 2021, 13:52 IST
കൊച്ചി: (www.kvartha.com 01.04.2021) സംസ്ഥാനത്ത് സ്വര്‍ണവില പവന് 440 രൂപകൂടി 33,320 രൂപയായി. ഗ്രാമിന് 55 രൂപ വര്‍ധിച്ച് 4165 രൂപയുമായി. ആഗോള വിപണിയില്‍ സ്പോട് ഗോള്‍ഡ് വില നേരിയതോതില്‍ വര്‍ധിച്ച് 1,710.28 രൂപയിലുമെത്തി.
ഗതാഗതം, ടെലികോം, ഊര്‍ജമേഖലകളില്‍ രണ്ടുലക്ഷം കോടി ഡോളറിലധികം നിക്ഷേപിക്കുമെന്ന് യുഎസ് പ്രസിഡന്റ് ജോ ബൈഡന് പ്രഖ്യാപിച്ചതോടെയാണ് സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായത്. 1.9 ലക്ഷം കോടിയുടെ ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച് മാസങ്ങള്‍ക്കിടെയാണ് പുതിയ പദ്ധതിവരുന്നത്. തുടര്‍ച്ചയായുള്ള പാക്കേജുകള്‍ സമ്പദ്ഘടനയിലെ പണപ്പെരുപ്പ സമ്മര്‍ദം വര്‍ധിക്കുന്നത് സ്വര്‍ണത്തിന് ഡിമാന്‍ഡ് കൂട്ടുമെന്നുമാണ് വിദഗ്ധരുടെ നിരീക്ഷണം.
രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സില്‍ 10 ഗ്രാം 24 കാരറ്റ് സ്വര്‍ണത്തിന് 44,977 രൂപ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.
Keywords: Gold prices rise by Rs 440 to Rs 33,320 per sovereign in the state; 55 per gram to Rs, Kochi, Gold Price, Gold, News, Business, Kerala.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.