Gold Rate | റെകോര്‍ഡ് നിരക്കുകള്‍ പിന്നിട്ട് സ്വര്‍ണവില കുതിക്കുന്നു; പവന് 3 ദിവസത്തിനിടെ കൂടിയത് 800 രൂപ


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 160 രൂപ കൂടി 66480 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച്ച് 20 ന് വെള്ളിനിരക്ക് ഗ്രാമിന് 112 രൂപ.
കൊച്ചി: (KVARTHA) കേരളത്തില്‍ ചരിത്രനിരക്കുകള്‍ പിന്നിട്ട് സ്വര്‍ണവില കുതിക്കുന്നു. വ്യാഴാഴ്ച (മാര്‍ച്ച് 20) 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. തുടര്‍ച്ചയായ മൂന്ന് ദിവസത്തിനിടെ പവന് 800 രൂപയാണ് കൂടിയത്.
അതേസമയം, സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 20 രൂപയും, പവന് 160 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8310 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66480 രൂപയിലുമെത്തി. കഴിഞ്ഞ ദിവസവം (മാര്‍ച്ച് 19) സ്വര്‍ണനിരക്ക് ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂടി 6825 രൂപയായി. അതുപോലെ, ഒരു പവന് 120 രൂപ കൂടി 54600 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയിലും വര്‍ധനവ് രേഖപ്പെടുത്തി. ഗ്രാമിന് 111 രൂപയില്‍നിന്ന് ഒരു രൂപ കൂടി 112 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 15 രൂപ കൂട്ടി 6855 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 120 രൂപ കൂടി 54840 രൂപയാണ് ഈ സംഘടനയുടെ വില. എന്നാല്‍ സാധാരണ വെള്ളിയുടെ വിലയില്‍ സംഘടന മാറ്റം വരുത്തിയിട്ടില്ല. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 112 രൂപയാണ് വെള്ളിയുടെ ചൊവ്വാഴ്ചത്തെ വില.
തുടര്‍ച്ചയായുള്ള ഈ വിലയിലെ ചാഞ്ചാട്ടം സ്വര്‍ണവിപണിയിലെ അനിശ്ചിതത്വം വ്യക്തമാക്കുന്നു. വരും ദിവസങ്ങളില്‍ സ്വര്‍ണവില എങ്ങനെയായിരിക്കും എന്ന ആകാംക്ഷയിലാണ് നിക്ഷേപകരും സാധാരണക്കാരും.
സ്വര്‍ണ്ണവിലയിലെ വര്‍ധനയെക്കുറിച്ചുള്ള ഈ വാര്‍ത്ത ഷെയര്‍ ചെയ്യൂ. നിങ്ങളുടെ അഭിപ്രായങ്ങള്‍ രേഖപ്പെടുത്തുക.
Gold prices in Kerala have surged to record highs, with a ₹160 increase per sovereign on Thursday. In the last three days, prices have risen by ₹800 per sovereign. Despite differences among gold trader associations, 22-carat gold prices remain consistent. 18-carat gold and silver prices vary between associations.
#GoldPrice #KeralaGold #GoldMarket #PriceHike #KeralaEconomy #GoldRate