യുദ്ധം തുടരുന്നതിനിടെ നാറ്റോയുടെ പിന്മാറ്റം ആഗോളവിപണിയില്‍ പോസിറ്റീവ് ചലനം; സംസ്ഥാനത്ത് സ്വര്‍ണവില കുത്തനെ കുറഞ്ഞു
Feb 25, 2022, 11:40 IST
തിരുവനന്തപുരം: (www.kvartha.com 25.02.2022) റഷ്യ - യുക്രെന്‍ യുദ്ധം തുടങ്ങിയതോടെ നാറ്റോയുടെ പിന്മാറ്റം വിപണിയില്‍ പോസിറ്റീവ് ചലനം ഉണ്ടാക്കി. സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. ഗ്രാമിന് 40 രൂപയും പവന് 320 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 4685 രൂപയിലും പവന് 37480 രൂപയിലുമാണ് വെള്ളിയാഴ്ച വ്യാപാരം നടക്കുന്നത്.
വ്യാഴാഴ്ച രാവിലെ 9.38 ന് സംസ്ഥാനത്തെ സ്വര്‍ണ വില നിശ്ചയിക്കുമ്പോള്‍ 1929 ഡോളറായിരുന്നു അന്താരാഷ്ട്ര വില. രൂപയുടെ വിനിമയ നിരക്ക് 75.08ലുമായിരുന്നു. അതനുസരിച്ച് സ്വര്‍ണ വില ഗ്രാമിന് 85 രൂപ വര്‍ധിച്ച് 4685 രൂപയും, പവന് 680 രൂപ വര്‍ധിച്ച് 37480 രൂപയുമായി.
എന്നാല്‍ 10 മണിയോടെ അന്താരാഷ്ട്ര സ്വര്‍ണവില വീണ്ടും 30 ഡോളര്‍ വര്‍ധിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ 11 മണി കഴിഞ്ഞ് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ചന്റസ് അസോസിയേഷന്‍ യോഗം ചേര്‍ന്ന് സ്വര്‍ണ വില വീണ്ടും വര്‍ധിപ്പിച്ചു. ഗ്രാമിന് 40 രൂപയുടെയും പവന് 320 രൂപയുടെയും വര്‍ധനവാണ് ഈ ഘട്ടത്തില്‍ രേഖപ്പെടുത്തിയത്.
ഇതോടെ സ്വര്‍ണ വില ഗ്രാമിന് 4725 രൂപയും പവന്‍ വില 37800 രൂപയുമായി. സ്വര്‍ണത്തിന് ഗ്രാമിന് 125 രൂപയും പവന് ഒരു ദിവസം 1000 രൂപയുടെ വര്‍ധനവുമാണുണ്ടായത്. എന്നാല്‍ വെള്ളിയാഴ്ച ഇന്‍ഡ്യന്‍ ഓഹരി സൂചികകള്‍ നേട്ടത്തിലാണ് വ്യാപാരം ആരംഭിച്ചത്.
യുദ്ധത്തോടെ ലോകത്തിന്റെ നിര്‍ണായക ശക്തിയാകാനുള്ള റഷ്യന്‍ നീക്കവും, നാറ്റോയുടെ 30 സഖ്യരാജ്യങ്ങള്‍ റഷ്യയെ ആക്രമിക്കുമെന്ന വാര്‍ത്തകളുമാണ് വ്യാഴാഴ്ച സ്വര്‍ണ വില ഉയരുവാന്‍ കാരണമായത്.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.