ഗൂഗിള്‍ ഗ്ലാസ് എത്തുന്നു; വില്പന ഒരു ദിവസം മാത്രം

 



ന്യൂയോര്‍ക്ക്: (www.kvartha.com 12.04.2014)  ഏറെ കാത്തിരിപ്പുകള്‍ക്ക് ശേഷം ഗൂഗിള്‍ ഗ്ലാസ് വിപണിയിലെത്തുന്നു. അമേരിക്കന്‍ വിപണിയില്‍ മാത്രമാണ് ഗൂഗിള്‍ ഗ്ലാസ് ലഭ്യമാകുക. അതുകൊണ്ട് തന്നെ അമേരിക്കക്കാര്‍ക്കായിരിക്കും ഗൂഗിളിന്റെ ഈ നൂതന  ടെക്‌നോളജിയുടെ നേട്ടവും കോട്ടവും അനുഭവിച്ചറിയാനുള്ള ആദ്യ അവസരം.  

ഒരു ഗ്ലാസിന്റെ വില 1,500 ഡോളറാണ്. അതായത്  ഏകദേശം 91,500 ഇന്ത്യന്‍ രൂപ.  എന്നാല്‍ കാശ് വന്നിട്ടു വാങ്ങാമെന്ന് വിചാരിച്ചാല്‍ തെറ്റി. ഒരു ദിവസം മാത്രമേയുള്ളൂ വില്പന. കൂടാതെ ചില നിബന്ധനകളും ഗൂഗിള്‍ ഉപഭോക്താക്കള്‍ക്ക് മുന്നില്‍ വച്ചിട്ടുണ്ട്. ഗ്ലാസ് വെയ്ക്കാന്‍ പ്രായപൂര്‍ത്തിയാകണം. കൂടാതെ ഓണ്‍ലൈനായി അപേക്ഷിച്ചാല്‍ മാത്രമേ ഗ്ലാസ് കൈയില്‍ കിട്ടുകയുള്ളൂ. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ പറയുന്ന ലിങ്കില്‍ ക്ലിക് ചെയ്യൂ..

ഗൂഗിള്‍ ഗ്ലാസ് എത്തുന്നു; വില്പന ഒരു ദിവസം മാത്രം

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

Keywords: Business, Technology, Google Glass, Internet Connected eyewear, America, One day sale
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia