ഇന്‍ഫോസിസ് സി.ഇ.ഒ ഷിബുലാലിന് യുഎസില്‍ മാത്രം 700 അപാര്‍ട്ട്‌മെന്റുകള്‍

 


ന്യൂഡല്‍ഹി: (www.kvartha.com 23.06.2014) ഇന്ത്യയിലെ കോടീശ്വരന്മാരില്‍ ഭൂരിഭാഗം പേരും മുതല്‍ മുടക്കുന്നത് റിയല്‍ എസ്റ്റേറ്റ് രംഗത്താണ്. ഇന്‍ഫോസിസ് സി.ഇ.ഒ എസ്.ഡി ഷിബുലാലും ഇതില്‍ നിന്ന് വിത്യസ്തനല്ല. തന്റെ മുന്‍ ഗാമികളേയും മറ്റ് കോടീശ്വരന്മാരേയും ലജ്ജിപ്പിക്കും വിധമാണ് ഷിബുലാല്‍ റിയല്‍ എസ്റ്റേറ്റ് രംഗത്ത് മുതല്‍ മുടക്കിയിട്ടുള്ളത്.

യുഎസില്‍ മാത്രം ഇദ്ദേഹത്തിന് 700 അപാര്‍ട്ട്‌മെന്റുകളാണുള്ളത്. സീതില്‍, ബെല്ലിവു എന്നിവിടങ്ങളിലാണിത്. രസകരമായ മറ്റൊരു കാര്യം മൈക്രോസോഫ്റ്റ്, സ്റ്റാര്‍ബക്ക്, ആമസോണ്‍ എന്നീ കമ്പനികളിലെ ഉദ്യോഗസ്ഥരാണ് ഇദ്ദേഹത്തിന്റെ അപാര്‍ട്ട്‌മെന്റില്‍ വാടകയ്ക്ക് താമസിക്കുന്നത് എന്നതാണ്.

ഇക്കണോമിക്‌സ് ടൈംസാണ് ഇക്കാര്യം റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ കൂര്‍ഗില്‍ മാത്രം 170 ഏക്കറില്‍ റിസോര്‍ട്ട് ഉണ്ട് ഷിബുലാലിന്. ഇത് കൂടാതെ കൊടൈക്കനാല്‍, തിരുവനന്തപുരം എന്നിവിടങ്ങളിലേയ്ക്കും തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ് വ്യാപിപ്പിക്കാനാണ് അദ്ദേഹത്തിന്റെ തീരുമാനം.
ഇന്‍ഫോസിസ് സി.ഇ.ഒ ഷിബുലാലിന് യുഎസില്‍ മാത്രം 700 അപാര്‍ട്ട്‌മെന്റുകള്‍

ഞങ്ങളുടെ Facebookലും Twitterലും അംഗമാകൂ. ഓരോ വാര്‍ത്തയും കെവാര്‍ത്തയിലൂടെ അറിയാം

SUMMARY: New Delhi: Real estate is the choice of investment for many of India's super rich, but Infosys' outgoing CEO SD Shibulal may put many to shame, including some of his former Infosys colleagues, with the scale of his investments in realty not just in his home country but with a wide range of apartments in the US as well.

Keywords: Infosis, CEO, Shibulal, Seatle, US, Apartments, Thiruvananthapuram, Kodaikanal, Real estate,
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia