Success | ഒരു ദിവസം 48 കോടി രൂപ ശമ്പളം! ലോകത്തിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന സിഇഒ ജഗദീപ് സിംഗിനെ അറിയാം
● ജഗദീപ് സിംഗ് ഹരിയാനയിലെ അംബാലയിൽ ജനിച്ചു
● 2010-ൽ ക്വാണ്ടംസ്‌കേപ് സ്ഥാപിച്ചു
● ഇവി ബാറ്ററികളുടെ നിർമ്മാണത്തിലാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്
(KVARTHA) പലർക്കും മികച്ച ജോലി എന്നത് ഒരു സ്വപ്നമാണ്. ജോലി കിട്ടിയവർക്ക് മികച്ച ശമ്പളം എന്നത് സ്വപ്നവും. ഉയർന്ന ശമ്പളമാണ് തനിക്ക് കമ്പനിയിൽ നിന്ന് ലഭിക്കുന്നതെന്ന് പറയാൻ അവർക്ക് ഒരു പ്രത്യേക ഉത്സാഹമാണ്. പലരും ഉയർന്ന ശമ്പളമുള്ള ജോലി അനേഷിച്ച് യാത്ര തിരിക്കുന്നതൊക്കെ പതിവ് കാഴ്ചയിൽപ്പെടുന്ന കാര്യങ്ങളാണ്. അങ്ങനെയുള്ളവർക്ക് ഒരു പ്രചോദമാകട്ടെ ജഗദീപ് സിംഗ്.
ജഗദീപ് സിംഗ് എന്നാൽ വെറും ജഗദീപ് സിംഗ് അല്ല. ലോകത്തിലെ ഏറ്റവും ഉയര്‍ന്ന ശമ്പളം വാങ്ങുന്നയാളുടെ പേരാണ്. ഒരു ദിവസം 48 കോടി രൂപ ശമ്പളമാണ് അദേഹത്തിന് ജോലിയിലൂടെ കിട്ടുന്നത്. വാര്‍ഷിക ശമ്പളം 17,800 കോടിയും. അദ്ദേഹത്തെക്കുറിച്ചുള്ള ശ്രദ്ധേയമായ വിവരണമാണ് താഴെ.
ഒരു ദിവസം 48 കോടി രൂപ ശമ്പളം കിട്ടുന്ന ജോലി. വാര്‍ഷിക ശമ്പളം 17,800 കോടി. ലോകത്തില്‍ ഏറ്റവുമധികം ശമ്പളം വാങ്ങുന്ന ഈ ഇന്ത്യക്കാരന്‍ ഇപ്പോള്‍ തൊഴില്‍ മേഖലയിലും സംരംഭക മേഖലയിലും വലിയ ചര്‍ച്ചയാകുകയാണ്. സാങ്കേതിക രംഗത്ത് ഇന്ത്യന്‍ മികവിന്റെ ഉദാഹരണമായും ഈ ഹരിയാനക്കാരന്‍ ഉയര്‍ന്നു കഴിഞ്ഞു. വ്യവസായം വളര്‍ച്ച നേടുമ്പോള്‍ കമ്പനികളെ നയിക്കുന്നവരുടെ ശമ്പളം എങ്ങനെ വര്‍ധിക്കുന്നുവെന്നതിന്റെ നേര്‍ക്കാഴ്ച കൂടിയാണ് സിംഗിന്റെ ജീവിതം.
കാലിഫോര്‍ണിയയിലെ സാന്‍ജോസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ക്വാണ്ടംസ്‌കേപ് ടെക്‌നോളജി കമ്പനിയുടെ സിഇഒയാണ് 52കാരനായ ജഗ്ദീപ് സിംഗ്. ഹരിയാനയിലെ അംബാലയില്‍ ജനിച്ച സിംഗ് സ്റ്റാന്‍ഫോര്‍ഡ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ബിടെക്കും കാലിഫോര്‍ണിയ യൂണിവേഴ്സിറ്റിയില്‍ നിന്ന് എംബിഎയും എടുത്ത ശേഷമാണ് ജോലിക്കിറങ്ങിയത്. പത്തു വര്‍ഷം വിവിധ ടെക് കമ്പനികളില്‍ ജോലി ചെയ്തു. തുടര്‍ന്നാണ് ഇവി ബാറ്ററികളുടെ നിര്‍മാണം നടത്തുന്ന ക്വാണ്ടംസ് പേസ് എന്ന കമ്പനിക്ക് 2010 ല്‍ രൂപം നല്‍കിയത്.
വൈദ്യുതി വാഹനങ്ങളുടെ ബാറ്ററി സ്റ്റോറേജ് മേഖലയില്‍ കമ്പനി കുതിച്ചു വളരുന്നതാണ് പിന്നീട് കണ്ടത്. സുസ്ഥിര ഗതാഗത മേഖലയില്‍ പുത്തന്‍ കണ്ടെത്തലുകളിലൂടെ മികച്ച വരുമാനം കമ്പനി സ്വന്തമാക്കുന്നു. ഇന്ത്യയിലെ പല കമ്പനികളുടെയും വാര്‍ഷിക വരുമാനത്തേക്കാള്‍ കൂടുതലാണ് ജഗദീപ് സിംഗ് വാങ്ങുന്ന വാര്‍ഷിക ശമ്പളം.
റിന്യൂവബിള്‍ എനര്‍ജി, സസ്‌റ്റൈനബിള്‍ ട്രാന്‍സ്‌പോര്‍ട്ട് എന്നീ മേഖലകളില്‍ വ്യവസായങ്ങള്‍ക്കുള്ള വളര്‍ച്ചാ സാധ്യതകള്‍ക്കും അതുവഴി പ്രൊഫഷ ണലുകളുടെ വരുമാനത്തിലുണ്ടാകുന്ന വര്‍ധനക്കും ജഗ്ദീപ് സിംഗിന്റെ ജീവിതം ഉദാഹരണമാണ്. യുവ സംരംഭകള്‍ക്ക് പ്രചോദനമായി മാറുകയാണ് ഈ ഇന്ത്യന്‍ വംശജനായ വ്യവസായി.
അതേസമയം, ജഗദീപ് സിംഗിന്റെ ശമ്പളം സംബന്ധമായി എൻഡിടിവി, ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ മാധ്യമങ്ങളിൽ വാർത്തകൾ നിറയുമ്പോൾ, അദ്ദേഹത്തിന്റെ ദിവസ വരുമാനം 48 കോടിയാണെന്ന പ്രചാരണം അടിസ്ഥാനരഹിതമാണെന്നും തെളിവില്ലെന്നും ഇ ടി നൗ ന്യൂസ് റിപ്പോർട്ട് ചെയ്‌തു. ക്വാണ്ടംസ്‌കേപ്പ് ഏകദേശം ഒരു വർഷം മുൻപ് ജഗദീപ് സിംഗ് സിഇഒ സ്ഥാനം ഒഴിയുകയാണെന്ന് പ്രഖ്യാപിച്ചിരുന്നുവെന്നും അതോടൊപ്പം, യുഎസ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് (SEC) സമർപ്പിച്ച എട്ട് കെ ഫോമിൽ, സിഇഒ സ്ഥാനമൊഴിയുന്നതോടെ അദ്ദേഹത്തിന് കമ്പനിയിൽ നിന്ന് യാതൊരു പ്രതിഫലവും ലഭിക്കില്ലെന്ന് വ്യക്തമാക്കിയിരുന്നുവെന്നും റിപ്പോർട്ട് പറയുന്നു.
'ജഗദീപ് സിംഗ് സിഇഒ സ്ഥാനം ഒഴിഞ്ഞപ്പോൾ ബോർഡ് അംഗമെന്ന നിലയിലുള്ള പ്രതിഫലവും വേണ്ടെന്ന് വെച്ചു. കൂടാതെ, അദ്ദേഹത്തിന് മുൻപ് നൽകിയിരുന്ന എക്‌സ്ട്രാ ഓർഡിനറി പെർഫോർമൻസ് അവാർഡ് പ്രോഗ്രാമിന്റെ കീഴിലുള്ള സ്റ്റോക്ക് ഓപ്ഷനുകളും റദ്ദാക്കി. യുണൈറ്റഡ് സ്റ്റേറ്റ്സ് സെക്യൂരിറ്റീസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷന് ക്വാണ്ടംസ്‌കേപ്പ് കോർപ്പറേഷൻ സമർപ്പിച്ച ഫോം 8-കെയിൽ ഈ വിവരങ്ങളെല്ലാം വ്യക്തമായി രേഖപ്പെടുത്തിയിട്ടുണ്ട്. 2024 ഫെബ്രുവരി 14-ന് ക്വാണ്ടംസ്‌കേപ്പ് പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽ ഡോ. ശിവ ശിവറാമിനെ പുതിയ സിഇഒ ആയി നിയമിച്ചതായി അറിയിച്ചു. ജഗദീപ് സിംഗ് ബോർഡ് ഓഫ് ഡയറക്ടേഴ്സിന്റെ ചെയർമാനായി തുടരുമെന്നും കമ്പനി വ്യക്തമാക്കി', റിപ്പോർട്ടിൽ പറയുന്നു.
എന്നിരുന്നാലും, കഠിനാധ്വാനത്തിലൂടെയും ദീർഘവീക്ഷണത്തിലൂടെയും വലിയ നേട്ടങ്ങൾ കൈവരിക്കാൻ സാധിക്കുമെന്നതിന്റെ തെളിവായി ജഗദീപ് സിംഗിനെ പലരും ചൂണ്ടിക്കാട്ടുന്നു.
#JagdeepSingh #CEOSalary #ElectricVehicles #QuantumScape #TechCEOs #Entrepreneurship