Development | കണ്ണൂർ വിമാനത്താവള വികസനം: ഭൂമി ഏറ്റെടുക്കൽ സമയബന്ധിതമായി പൂർത്തിയാക്കുമെന്ന് മുഖ്യമന്ത്രി


● ഒന്നാം ഘട്ടത്തിൽ 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറി.
● റൺവേ 4000 മീറ്ററായി ദീർഘിപ്പിക്കും.
● കീഴല്ലൂർ വില്ലേജിലെ 245.33 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നോട്ടിഫൈ ചെയ്തു.
കണ്ണൂർ: (KVARTHA) കണ്ണൂർ അന്താരാഷ്ട്ര വിമാനത്താവളത്തിന് ഭൂമി ഏറ്റെടുക്കാൻ സമയബന്ധിതമായ നടപടികളാണ് സ്വീകരിച്ചിട്ടുള്ളതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ അറിയിച്ചു. ഈ വിഷയങ്ങൾ ചർച്ച ചെയ്യാൻ ഈ മാസം മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ യോഗം ചേരും. പ്രതിപക്ഷ നേതാവ് വി.ഡി സതീശന്റെയും കെ.വി. സുമേഷിന്റെയും സബ്മിഷനുകൾക്ക് മറുപടി നൽകുകയായിരുന്നു മുഖ്യമന്ത്രി.
ഒന്നാം ഘട്ടത്തിൽ 1113.33 ഏക്കർ ഭൂമി ഏറ്റെടുത്ത് കിയാലിന് കൈമാറിയിട്ടുണ്ട്. രണ്ടാം ഘട്ടത്തിൽ 804.37 ഏക്കർ ഭൂമി ഏറ്റെടുക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണ്. വിമാനത്താവള വികസനത്തിൻ്റെ ഭാഗമായുള്ള വ്യവസായ പാർക്കിനായി 1970.05 ഹെക്ടർ ഭൂമി ഏറ്റെടുക്കേണ്ടതുണ്ട്. ഇതിൽ കോളാരി, കീഴല്ലൂർ വില്ലേജുകളിലെ 21.81 ഹെക്ടർ ഭൂമി ഏറ്റെടുത്ത് കിൻഫ്രയ്ക്ക് കൈമാറിയിട്ടുണ്ട്. കീഴൂർ, പട്ടാനൂർ വില്ലേജുകളിലെ 202.34 ഹെക്ടർ ഭൂമി ഏറ്റെടുക്കുന്നതിനുള്ള ഫണ്ട് അനുവദിക്കുകയും തുടർനടപടികൾ സ്വീകരിച്ചു വരികയുമാണ്.
റൺവേ 4000 മീറ്ററായി ദീർഘിപ്പിക്കുന്നതിന് കീഴല്ലൂർ വില്ലേജിലെ 245.33 ഏക്കർ ഭൂമി ഏറ്റെടുക്കാൻ നോട്ടിഫൈ ചെയ്തിട്ടുണ്ട്. റൺവേ വികസനത്തിന് 750 കോടി രൂപയും പുനരധിവാസത്തിന് 150 കോടി രൂപയും ഉൾപ്പെടെ 900 കോടി രൂപയുടെ നിർദ്ദേശം കണ്ണൂർ ജില്ലാ കളക്ടർ സമർപ്പിച്ചിട്ടുണ്ട്. ഇത് സർക്കാരിന്റെ പരിഗണനയിലാണ്.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Chief Minister Pinarayi Vijayan announced in the Legislative Assembly that timely steps have been taken for the land acquisition for the Kannur International Airport development.
#KannurAirport #Development #Kerala #LandAcquisition #PinarayiVijayan #Airport