സ്വര്‍ണവിലയില്‍ മാറ്റമില്ല; പവന് 72000-ത്തിന് മുകളില്‍ തുടരുന്നു


● 22 കാരറ്റ് പവന് 72040 രൂപ.
● വ്യാഴാഴ്ച വില കുറഞ്ഞിരുന്നു.
● 18 കാരറ്റ് വിലയിൽ മാറ്റമില്ല.
● വെള്ളിയുടെ വിലയിലും മാറ്റമില്ല.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഏപ്രില്‍ 25-ന് വെള്ളിയാഴ്ച സ്വര്‍ണവിലയില്‍ മാറ്റമില്ല. 22 കാരറ്റ് സ്വര്‍ണത്തിന് പവന് 72000-ത്തിന് മുകളില്‍ തുടരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 9005 രൂപയിലും പവന് 72040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
24-ന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 9005 രൂപയിലും പവന് 72040 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, വെള്ളിയാഴ്ച 18 കാരറ്റ് സ്വര്‍ണത്തിനും വിലയില്‍ മാറ്റമില്ലെങ്കിലും രണ്ട് വിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ്. വെള്ളിയുടെ വിലയിലും ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമാണെങ്കിലും നിരക്കില്‍ മാറ്റം വരുത്തിയില്ല.
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം ഏപ്രില്‍ 25-ന് 18 കാരറ്റ് സ്വര്‍ണത്തിന് ഒരു ഗ്രാമിന്റെ വില 7410 രൂപയും ഒരു പവന്റെ വില 59280 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം വെള്ളിയാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില 7460 രൂപയിലും പവന് 59680 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 110 രൂപയാണ്.
സ്വർണ്ണവിലയിലെ ഈ മാറ്റങ്ങളെക്കുറിച്ച് നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക. വാര്‍ത്ത ഷെയർ ചെയ്യുക.
Gold price in Kerala remains above ₹72,000 per sovereign on Friday, with no change from the previous day. There was a slight decrease on Thursday. Different factions of gold merchants have varying rates for 18-carat gold and silver, though prices remained stable today.
#KeralaGoldPrice, #GoldRate, #KochiGold, #GoldMarket, #AKGSMA, #CommodityPrices