Gold Rate | കുതിച്ചുയര്‍ന്ന് ചരിത്ര വര്‍ധനവിലെത്തി സ്വര്‍ണവില; പവന് 320 രൂപ കൂടി


● 22 കാരറ്റ് സ്വര്‍ണത്തിന് പവന് 320 രൂപ കൂടി 66000 രൂപയായി.
● 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗത്തിനും വ്യത്യസ്ത നിരക്കുകള്‍.
● മാര്‍ച്ച് 18 ന് വെള്ളിക്ക് ഒരേ നിരക്ക്.
കൊച്ചി: (KVARTHA) കേരളത്തില്‍ സ്വര്‍ണവില ചരിത്രനിരക്കിലെത്തി. ചൊവ്വാഴ്ച (മാര്‍ച്ച് 18) 22 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വന്‍ വര്‍ധനവാണ് ഉണ്ടായത്. സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ ഭിന്നതകള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും, 22 കാരറ്റ് സ്വര്‍ണത്തിന് ഇരു സംഘടനകളും ഒരേവിലയാണ് നിശ്ചയിച്ചത്. ഗ്രാമിന് 40 രൂപയും, പവന് 320 രൂപയുമാണ് കൂടിയത്. ഇതോടെ ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന്റെ വിപണി വില 8250 രൂപയായി. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 66000 രൂപയിലുമെത്തി. കഴിഞ്ഞ ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ വലിയ തോതിലുള്ള ഏറ്റക്കുറച്ചിലുകള്‍ ദൃശ്യമായിരുന്നു.
അന്താരാഷ്ട്ര സ്വർണ്ണവില 3011 ഡോളറും, രൂപയുടെ വിനിമയ നിരക്ക് 86.77 ആണ്. 18 കാരറ്റ് സ്വർണ്ണവില 6780 രൂപയായി ഉയർന്നു. 24 കാരറ്റ് സ്വർണ്ണക്കട്ടിക്ക് ബാങ്ക് നിരക്ക് 90 ലക്ഷം രൂപ കിടന്നിട്ടുണ്ട്. വെള്ളി വില 1രൂപ വർദ്ധിച്ച് 111 രൂപയായി.
എന്നാല്‍, 18 കാരറ്റ് സ്വര്‍ണത്തിന്റെയും വെള്ളിയുടെയും വില നിര്‍ണയത്തില്‍ സ്വര്‍ണവ്യാപാരി സംഘടനകള്‍ക്കിടയില്‍ വ്യത്യസ്ത അഭിപ്രായങ്ങളാണ് നിലനില്‍ക്കുന്നത്. കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുല്‍ നാസര്‍ സെക്രട്ടറിയുമായി പ്രവര്‍ത്തിക്കുന്ന ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയില്‍ വര്‍ധനവ് വരുത്തിയിട്ടുണ്ട്. ഈ സംഘടനയുടെ കണക്കനുസരിച്ച്, 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 30 രൂപ കൂടി 6790 രൂപയായി. അതുപോലെ, ഒരു പവന് 240 രൂപ കൂടി 54320 രൂപയാണ് പുതിയ വില. സാധാരണ വെള്ളിയുടെ വിലയും വര്‍ധിപ്പിച്ചു. ഗ്രാമിന് 110 രൂപയില്‍ നിന്ന് ഒരു രൂപ കൂടി 111 രൂപയായി തുടരുമെന്നും അവര്‍ അറിയിച്ചു.
മറുവശത്ത്, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷന്‍ (AKGSMA) 18 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 35 രൂപ കൂട്ടി 6810 രൂപയാണ് വില നിശ്ചയിച്ചിരിക്കുന്നത്. പവന് 400 രൂപ കൂടി 54480 രൂപയാണ് ഈ സംഘടനയുടെ വില. എന്നാല്‍ സാധാരണ വെള്ളിയുടെ വിലയില്‍ സംഘടന മാറ്റം വരുത്തിയില്ല. അവരുടെ കണക്കനുസരിച്ച്, ഗ്രാമിന് 111 രൂപയാണ് വെള്ളിയുടെ ചൊവ്വാഴ്ചത്തെ വില.
വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് സ്വർണ്ണവില ഉയർന്നത്. പുതിയ സംഭവവികാസങ്ങളോട് സ്വർണ്ണവില കുറയാനുള്ള കാരണങ്ങൾ കാണുന്നില്ലന്നും, ഉയരാനുള്ള സാധ്യതകൾ ഏറെയാണെന്നുമുള്ള സൂചനകൾ ആണ് വരുന്നത്. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരുമെന്ന് ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ ജനറൽ സെക്രട്ടറി അഡ്വ.എസ്. അബ്ദുൽ നാസര്‍ അറിയിച്ചു.
ഈ വാർത്ത ഷെയർ ചെയ്ത് കൂടുതൽ പേരിലേക്ക് എത്തിക്കൂ. നിങ്ങളുടെ അഭിപ്രായങ്ങൾ കമൻ്റായി രേഖപ്പെടുത്തൂ.
Gold price in Kerala reaches a historic high, with a significant increase in 22-carat gold. Discrepancies exist between gold trader associations regarding 18-carat gold and silver prices, indicating market fluctuations and uncertainty.
#GoldPrice #Kerala #RecordHigh #GoldRate #MarketFluctuations #Investment