

● 22 കാരറ്റ് സ്വർണ്ണത്തിന് ഗ്രാമിന് 10 രൂപയുടെ കുറവുണ്ടായി.
● തുടർച്ചയായ രണ്ടാം ദിവസമാണ് വില കുറയുന്നത്.
● 18 കാരറ്റ് സ്വർണ്ണവിലയിൽ ഭിന്നാഭിപ്രായം.
● വെള്ളിയുടെ വിലയിലും വ്യത്യസ്ത നിലപാട്.
● സ്വർണ്ണ വ്യാപാരം 72040 രൂപയിൽ നടക്കുന്നു.
കൊച്ചി: (KVARTHA) സംസ്ഥാനത്ത് ഏപ്രില്‍ 24-ന് വ്യാഴാഴ്ച സ്വര്‍ണവിലയില്‍ നേരിയ ഇടിവ് രേഖപ്പെടുത്തി. തുടര്‍ച്ചയായ രണ്ടാം ദിനമാണ് ഇരു വിഭാഗം സംഘടനകളും സ്വര്‍ണവില കുറച്ചത്. 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 9005 രൂപയിലും പവന് 72040 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്.
ഏപ്രില്‍ 23-ന് ബുധനാഴ്ച 22 കാരറ്റ് സ്വര്‍ണത്തിന് ഗ്രാമിന് 275 രൂപയും പവന് 2200 രൂപയുമാണ് കുറഞ്ഞത്. ഗ്രാമിന് 9015 രൂപയിലും പവന് 72120 രൂപയിലുമാണ് വ്യാപാരം നടന്നത്.
അതേസമയം, 18 കാരറ്റ് സ്വര്‍ണത്തിന് രണ്ട് വിഭാഗങ്ങള്‍ക്കും വ്യത്യസ്ത നിരക്കുകളാണ്. ഒരു വിഭാഗം വില കുറച്ചപ്പോള്‍, മറുവിഭാഗത്തിന് നിരക്കില്‍ മാറ്റമില്ല.
വെള്ളിയുടെ വിലയിലും ഇരു കൂട്ടര്‍ക്കും ഭിന്നാഭിപ്രായമാണ്. ഒരു വിഭാഗം വില കൂട്ടിയപ്പോള്‍, മറുവിഭാഗത്തിന് നിരക്കില്‍ മാറ്റമില്ല.
![]() |
|
ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മെര്‍ച്ചന്റ്സ് അസോസിയേഷനിലെ (AKGSMA) കെ സുരേന്ദ്രന്‍ പ്രസിഡന്റും അഡ്വ. എസ് അബ്ദുള്‍ നാസര്‍ സെക്രട്ടറിയുമായുള്ള വിഭാഗം ഏപ്രില്‍ 24-ന് 18 കാരറ്റ് സ്വര്‍ണത്തിന് ഏപ്രില്‍ 23-ന്റെ വിലയിലാണ് വ്യാപാരം നടക്കുന്നത്. ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 7410 രൂപയും ഒരു പവന്റെ വില 59280 രൂപയുമാണ്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയാണ്.
എന്നാല്‍, ഡോ. ബി ഗോവിന്ദന്‍ ചെയര്‍മാനും ജസ്റ്റിന്‍ പാലത്ര പ്രസിഡന്റുമായുള്ള (AKGSMA) വിഭാഗം വ്യാഴാഴ്ച ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണ്ണത്തിന്റെ വില അഞ്ച് രൂപ കുറച്ച് 7460 രൂപയിലും പവന് 80 രൂപ കുറച്ച് 59680 രൂപയിലുമാണ് കച്ചവടം പുരോഗമിക്കുന്നത്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 109 രൂപയില്‍നിന്ന് ഒരു വര്‍ധിച്ച് 110 രൂപയാണ്.
സ്വർണ്ണത്തിന്റെയും വെള്ളിയുടെയും വിലയിലെ ഈ വ്യതിയാനങ്ങൾ വിപണിയിലെ അനിശ്ചിതത്വത്തെ സൂചിപ്പിക്കുന്നു. വരും ദിവസങ്ങളിൽ സ്വർണ്ണവിലയിൽ എന്ത് മാറ്റങ്ങൾ സംഭവിക്കുമെന്ന് ഉറ്റുനോക്കുകയാണ് വ്യാപാരികളും ഉപഭോക്താക്കളും.
ഈ സ്വര്‍ണവില വാർത്ത മറ്റുള്ളവരിലേക്ക് ഷെയർ ചെയ്യുക. നിങ്ങളുടെ അഭിപ്രായങ്ങൾ രേഖപ്പെടുത്തുക.
There has been a slight decrease in gold prices in Kerala for the second consecutive day, with 22 carat gold falling by ₹80 per sovereign. The trading price for one gram of 22 carat gold is now ₹9005 and ₹72040 for a sovereign. However, there are differing rates for 18 carat gold and silver among different merchant factions.
Hashtags: #GoldPrice, #KeralaGold, #GoldRate, #MarketUpdate, #CommodityNews, #PriceDrop