Employee Wellbeing | ജീവനക്കാർക്ക് സ്വയം 'റീചാർജ്' ആവാൻ 9 ദിവസത്തെ അവധി; കയ്യടി വാങ്ങി 'മീശോ'
● ലീവ് അനുവദിച്ചിരിക്കുന്നത് ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെ
● അവധിക്കാലത്ത് ജീവനക്കാരുമായി ജോലിയുമായി ബന്ധപ്പെട്ട് ആശയവിനിമയം ഒന്നുമുണ്ടാകില്ലെന്ന് ഉറപ്പും നൽകി.
ന്യൂഡൽഹി: (KVARTHA) കോർപ്പറേറ്റ് ലോകത്തെ അമിത ജോലിഭാരവും മാനസിക സമ്മർദ്ദവും ചർച്ചാ വിഷയമായിക്കൊണ്ടിരിക്കുന്ന ഈ സമയത്ത് ഇ-കൊമേഴ്‌സ് കമ്പനി ‘മീശോ’ അവരുടെ ജീവനക്കാർക്ക് ഒമ്പത് ദിവസത്തെ അവധി അനുവദിച്ചു. ജീവനക്കാർക്ക് സ്വയം റിഫ്രെഷ് ചെയ്യാനും പുനരുജ്ജീവിപ്പിക്കാനും സഹായിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പ്രത്യേക അവധി. ഒക്ടോബർ 26 മുതൽ നവംബർ മൂന്ന് വരെയാണ് ലീവ് അനുവദിച്ചിരിക്കുന്നത്. ഈ അവധിക്കാലത്ത് കമ്പനി ജീവനക്കാരുമായി ജോലിയുമായി ബന്ധപ്പെട്ട് ആശയവിനിമയമോ മറ്റ് ചോദ്യങ്ങളോ ഒന്നുമുണ്ടാകില്ലെന്ന് കമ്പനി ഉറപ്പുനൽകിയിട്ടുണ്ട്.
വിൽപന മേഖലയിൽ ഈ വർഷം മെച്ചപ്പെട്ട പ്രകടനം കാഴ്ചവച്ചതിനെ തുടർന്നാണ് മീശോ ജീവനക്കാരുടെ ഈ ‘നീണ്ട അവധിക്ക്’ തീരുമാനമായത്. അതിനിടയിൽ പൂജ അവധികളും കവറായി പോകും. ജോലിയും വ്യക്തിപരവും പ്രൊഫഷണൽ ജീവിതവും സംതുലനം ചെയ്തുനടക്കണം എന്നത് കമ്പനിയുടെ നയമാണ്, അതിനാൽ തന്നെ ഈ ദിവസങ്ങളിൽ ഒരു ഫോൺ കോളോ സന്ദേശവുമുണ്ടാകില്ല.
മീശോയുടെ ഈ നീക്കം സമൂഹമാധ്യമങ്ങളിൽ വലിയ പിന്തുണ നേടി. ചർച്ചകൾക്കും കാരണമായി. ഇതിനെ പ്രശംസിച്ചുകൊണ്ടുള്ള അഭിപ്രായങ്ങളാൽ നിറയുകയാണ് ചില കമ്യൂണിറ്റി ഗ്രൂപുകൾ. ഏതായാലും അവധി കളറാക്കാൻ നാലഞ്ച് ദിവസം അധികം നൽകിയത് മൂലം മീശോ പ്രതീക്ഷിച്ചതിലും വലിയ കവറേജാണ് ലഭിച്ചത്.
#Meesho #MentalHealth #WorkLifeBalance #CorporateCulture #EmployeeWellbeing #BreakTime