Khadi Mela | ഓണം ഖാദി മേള 2022 സംസ്ഥാന തല സ്വര്‍ണ സമ്മാനം വിതരണം ചെയ്തു; ആഗോളവത്കരണ കാലത്തെ ബദലെന്ന് സ്പീകര്‍ എ എന്‍ ശംസീര്‍
Dec 10, 2022, 21:09 IST
കണ്ണൂര്‍: (www.kvartha.com) ആഗോളവത്കരണ കാലത്ത് മികച്ച ബദലുകള്‍ ഉണ്ടെന്നതിന്റെ തെളിവാണ് ഖാദിയെന്ന് നിയമസഭാ സ്പീകര്‍ അഡ്വ. എ എന്‍ ശംസീര്‍ പറഞ്ഞു. കേരള ഖാദി ഗ്രാമ വ്യവസായ ബോര്‍ഡും അംഗീകൃത ഖാദിസ്ഥാപനങ്ങളും സംയുക്തമായി സംഘടിപ്പിച്ച ഓണം ഖാദി മേള - 2022 ലെ സ്വര്‍ണ സമ്മാന പദ്ധതിയുടെ സംസ്ഥാനതല സമ്മാനദാന ചടങ്ങ് കണ്ണൂരില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പനയാണ് ഖാദിബോര്‍ഡ് ലക്ഷ്യമിട്ടതെന്നും അതിന്റെ മൂന്നിലൊന്ന് വില്പന നേട്ടം ഇതുവരെ കൈവരിച്ചതായും പി ജയരാജന്‍ പറഞ്ഞു.
ഖാദി ബോര്‍ഡിലെ താല്‍കാലിക നിയമനവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓണം 2022 ഖാദി മേളയോടനുബന്ധിച്ച് നടത്തിയ ഓണസമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനത്തിനര്‍ഹനായ തളിപ്പറമ്പ് മുതുകുട സ്വദേശി സി എം രമേശന് 10 പവന്‍ സ്വര്‍ണനാണയം സ്പീകര്‍ സമ്മാനിച്ചു.
രണ്ടാം സമ്മാനമായ അഞ്ച് പവന്‍ തൃശൂര്‍ കീഴില്ലം സ്വദേശിനി കെ രാജിക്ക് നല്‍കി. എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൂന്നാം സമ്മാനമായ ഓരോ പവന്‍ വീതം വിതരണം ചെയ്തു. ഖാദി മേളയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ വി വി രമേശന് പുരസ്‌കാരം നല്‍കി.
ചലച്ചിത്ര താരം അഡ്വ.സി ശുകൂര്‍ മുഖ്യാതിഥിയായി. ഖാദി ബോര്‍ഡ് മെമ്പര്‍ സെക്രടറി കെ എ രതീഷ്, ബോര്‍ഡ് അംഗം എസ് ശിവരാമന്‍, പയ്യന്നൂര്‍ ഫര്‍ക സര്‍വോദയ സംഘം പ്രസിഡന്റ് ഇ എ ബാലന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ ജെ പൗലോസ്, ഖാദി ബോര്‍ഡ് മാര്‍കറ്റിംഗ് ഡയറക്ടര്‍ സി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Onam Khadi Mela 2022 State Level Gold Prize distributed; Speaker AN Shamsir says it is an alternative in era of globalization, Kannur, News, Politics, Winner, Gold, Kerala, Business.
ഖാദി കേവലം വസ്ത്രമല്ലെന്നും ചൂഷണത്തിനെതിരെ നടത്തിയ ചെറുത്തു നില്‍പിന്റെ രാഷ്ട്രീയമാണെന്നും സ്പീകര്‍ പറഞ്ഞു. പ്രാദേശിക ഉല്‍പന്നമാണെങ്കിലും വിപണിയില്‍ പിടിച്ചു നില്‍ക്കുക പ്രയാസകരമാണ്. കോവിഡ് കാലത്തെ പ്രതിസന്ധികളെ അതിജീവിച്ച് മികച്ച വില്‍പന കൈവരിക്കാന്‍ ഖാദിക്ക് സാധിച്ചു. ഖാദി വസ്ത്രങ്ങളെ കൂടുതല്‍ മേഖലകളിലേക്ക് പ്രചരിപ്പിക്കണം. തദ്ദേശ ഉല്‍പന്നങ്ങളെ ഏറ്റവും മികച്ച രീതിയില്‍ നിര്‍മിച്ച് വിപണി കണ്ടെത്താന്‍ സാധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
കണ്ണൂര്‍ മഹാത്മാ മന്ദിരത്തില്‍ നടന്ന ചടങ്ങില്‍ ഖാദി ബോര്‍ഡ് വൈസ് ചെയര്‍മാന്‍ പി ജയരാജന്‍ അധ്യക്ഷത വഹിച്ചു. ഈ സാമ്പത്തിക വര്‍ഷം 150 കോടി രൂപയുടെ വില്‍പനയാണ് ഖാദിബോര്‍ഡ് ലക്ഷ്യമിട്ടതെന്നും അതിന്റെ മൂന്നിലൊന്ന് വില്പന നേട്ടം ഇതുവരെ കൈവരിച്ചതായും പി ജയരാജന്‍ പറഞ്ഞു.
ഖാദി ബോര്‍ഡിലെ താല്‍കാലിക നിയമനവുമായി ബന്ധപ്പെട്ട കുപ്രചാരണങ്ങള്‍ അവസാനിപ്പിക്കണമെന്നും പാവപ്പെട്ട തൊഴിലാളികളുടെ കഞ്ഞികുടി മുട്ടിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ഓണം 2022 ഖാദി മേളയോടനുബന്ധിച്ച് നടത്തിയ ഓണസമ്മാന പദ്ധതിയില്‍ ഒന്നാം സമ്മാനത്തിനര്‍ഹനായ തളിപ്പറമ്പ് മുതുകുട സ്വദേശി സി എം രമേശന് 10 പവന്‍ സ്വര്‍ണനാണയം സ്പീകര്‍ സമ്മാനിച്ചു.
രണ്ടാം സമ്മാനമായ അഞ്ച് പവന്‍ തൃശൂര്‍ കീഴില്ലം സ്വദേശിനി കെ രാജിക്ക് നല്‍കി. എല്ലാ ജില്ലകളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ടവര്‍ക്ക് മൂന്നാം സമ്മാനമായ ഓരോ പവന്‍ വീതം വിതരണം ചെയ്തു. ഖാദി മേളയില്‍ ഏറ്റവും കൂടുതല്‍ വില്‍പന നടത്തിയ വി വി രമേശന് പുരസ്‌കാരം നല്‍കി.
ചലച്ചിത്ര താരം അഡ്വ.സി ശുകൂര്‍ മുഖ്യാതിഥിയായി. ഖാദി ബോര്‍ഡ് മെമ്പര്‍ സെക്രടറി കെ എ രതീഷ്, ബോര്‍ഡ് അംഗം എസ് ശിവരാമന്‍, പയ്യന്നൂര്‍ ഫര്‍ക സര്‍വോദയ സംഘം പ്രസിഡന്റ് ഇ എ ബാലന്‍, ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്ട്രീസ് അസോസിയേഷന്‍ അഡ്മിനിസ്‌ട്രേറ്റര്‍ എ ജെ പൗലോസ്, ഖാദി ബോര്‍ഡ് മാര്‍കറ്റിംഗ് ഡയറക്ടര്‍ സി സുധാകരന്‍ എന്നിവര്‍ സംസാരിച്ചു. ഖാദി ബോര്‍ഡ് ജീവനക്കാര്‍, തൊഴിലാളികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
Keywords: Onam Khadi Mela 2022 State Level Gold Prize distributed; Speaker AN Shamsir says it is an alternative in era of globalization, Kannur, News, Politics, Winner, Gold, Kerala, Business.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.