ഓണ്‍ലൈന്‍ മരുന്ന് വില്പന; സ്നാപ്ഡീല്‍ സിഇഒയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവ്
May 2, 2015, 10:10 IST
മുംബൈ: (www.kvartha.com 02/05/2015) ഓണ്‍ലൈന്‍ മുഖേന മരുന്ന് വില്പന നടത്തിയതിന്റെ പേരില്‍ സ്നാപ്ഡീല്‍ സിഇഒയ്ക്കെതിരെ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ മഹാരാഷ്ട്രയിലെ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്ട്രേഷന് (എഫ്ഡിഎ) നിര്‍ദേശിച്ചു.
ഫ്ലിപ്കാര്‍ട്ട്, ആമസോണ്‍ മുതലായ മറ്റ് ഇ-കൊമേഴ്സ് ഭീമന്മാര്‍ക്കെതിരെയും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ടെന്ന് എഫ്ഡിഎ കമ്മീഷനറായ ഹര്‍ഷദീപ് കാംബ്ലെ അറിയിച്ചു.
വെബ്സൈറ്റ് വഴി കുറിപ്പടി മരുന്നുകള്‍ ഉള്‍പ്പെടെ വില്പന നടത്തിയെന്ന പരാതിയിന്മേല് കഴിഞ്ഞ മാസം സ്നാപ്ഡീല്‍ ഓഫീസില്‍ എഫ്ഡിഎ പരിശോധന നടത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് സ്നാപ്ഡീല്‍ സിഇഒ ആയ കുനാല്‍ ബാലിനെതിരെയും മരുന്ന് വിതരണക്കാര്‍ക്കെതിരെയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ ഉത്തരവിട്ടിട്ടുണ്ടെന്ന് കാംബ്ലെ വാര്‍ത്താ ലേഖകരോട് പറഞ്ഞു.
സ്നാപ്ഡീലിനെതിരായ പരാതി അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും കാംബ്ലെ കൂട്ടിച്ചേര്‍ത്തു.

SUMMARY: Maharashtra's Food and Administration (FDA) has ordered to register FIR against Snapdeal CEO for selling prescription drugs online. FDA has also started investigations against other e-commerce websites like Flipkart and Amazon
.
Keywords: Snapdeal, CEO, FDA, Maharashtra, E-Commerce
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.