മുംബൈ: രൂപ ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ചയില്‍. ചൊവ്വാഴ്ച രാവിലെ വിപണയില്‍ തകര്‍ച്ചയോടെ തുടങ്ങിയ രൂപ ഇപ്പോള്‍ ഡോളറൊന്നിന് 66 എന്ന നിരക്കിലാണ് വിനിമയം നടത്തുന്നത്. കഴിഞ്ഞയാഴ്ച 65.56 എന്ന നിരക്കിലേക്ക് കൂപ്പുകുത്തിയ രൂപയ്ക്ക് അതിന് ശേഷം കാര്യമായി തിരിച്ചുകയറാനായിട്ടില്ല.
തിങ്കളാഴ്ച രൂപ നേരിയ രീതിയില്‍ തിരിച്ചുവന്നിരുന്നുവെങ്കിലും പിന്നീടിങ്ങോട്ട് അത് തുടരാന്‍ സാധിക്കാത്തതാണ് ഇപ്പോഴത്തെ തകര്‍ച്ചയ്ക്ക് കാരണം. 65.22 ലായിരുന്നു ചൊവ്വാഴ്ച വ്യാപാരം ആരംഭിച്ചത്. രൂപ കൂപ്പുകുത്തുമ്പോള്‍ റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികള്‍ ഫലംകാണുന്നില്ലെന്ന സൂചനയാണ് വിപണിയിലുള്ളത്. നേരത്തെ രൂപയുടെ മൂല്യം 70 ലേക്ക് കൂപ്പുകുത്തുമെന്ന റിപോര്‍ട്ടുകളുണ്ടായിരുന്നു.
ഡോളര്‍ കൂടുതല്‍ വിറ്റഴിച്ച് തല്‍ക്കാലം രൂപയുടെ തകര്‍ച്ചയ്ക്ക് ഒഴിവാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തെങ്കിലും ഇതു ഫലംകാണുന്നില്ലെന്നാണ് ഇപ്പോഴുള്ള ഇടിവ് സൂചിപ്പിക്കുന്നത്. രൂപയുടെ തകര്‍ച്ച സെന്‍സെക്‌സിലും പ്രതിഫലിച്ചു. സെന്‍സെക്‌സില്‍ 600 പോയിന്റും നിഫ്റ്റിയില്‍ 181 പോയിന്റും ഇടിവ് രേഖപ്പെടുത്തി.

Keywords : Mumbai, Rupees, Business, Malayalam News, National News, Kerala News, International News, Sports News, Entertainment, Stock News. current top stories, photo galleries, Top Breaking News on Politics and Current Affairs in India & around the World, discussions, interviews and more.
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.