Action | വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് 5 വര്‍ഷത്തേക്ക് വിലക്കേര്‍പ്പെടുത്തി സെബി; 25 കോടി രൂപ പിഴയും ചുമത്തി
 

 
Anil Ambani, SEBI, Stock Market, Reliance Home Finance, Ban, Fine, ?25 Crore, Regulation, Corporate Governance, Financial Misconduct
Anil Ambani, SEBI, Stock Market, Reliance Home Finance, Ban, Fine, ?25 Crore, Regulation, Corporate Governance, Financial Misconduct

Photo Credit: Facebook / Anil D Ambani

കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനില്‍ അംബാനിക്ക് കഴിയില്ല
 

മുംബൈ: (KVARTHA) വ്യവസായി അനില്‍ അംബാനിക്ക് ഓഹരി വിപണിയില്‍ ഇടപെടുന്നതിന് വിലക്കേര്‍പ്പെടുത്തി സെബി (സെക്യൂരിറ്റീസ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ). സെബി നടപടിയുടെ പശ്ചാത്തലത്തില്‍, വിപണിയില്‍ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ഡയറക്ടറാകാനോ ഉന്നത സ്ഥാനങ്ങള്‍ വഹിക്കാനോ അനില്‍ അംബാനിക്ക് കഴിയില്ല. കമ്പനിയിലെ പണം വകമാറ്റി ചെലവിട്ടതിനാണ് അനില്‍ അംബാനിക്കെതിരെ നടപടി എടുത്തിരിക്കുന്നത്. 

അഞ്ചുവര്‍ഷത്തെ വിലക്കും 25 കോടി രൂപ പിഴയും ചുമത്തിയിട്ടുണ്ട്. റിലയന്‍സ് ഹോം ഫിനാന്‍സിന്റെ (RHFL) തലപ്പത്തുണ്ടായിരുന്ന മുന്‍ ഉദ്യോഗസ്ഥര്‍ക്കും 24 സ്ഥാപനങ്ങള്‍ക്ക് എതിരെയും നടപടി എടുത്തതായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് പിടിഐ റിപ്പോര്‍ട്ട് ചെയ്തു. റിലയന്‍സ് ഹോം ഫിനാന്‍സിന് ആറു മാസത്തെ വിലക്കും ആറു ലക്ഷം രൂപ പിഴയും ചുമത്തി. 


റിലയന്‍സ് ഹോം ഫിനാന്‍സിലെ പണം അനധികൃത വായ്പകളിലൂടെ തട്ടിയെടുക്കാന്‍ അനില്‍ അംബാനി പദ്ധതി ആസൂത്രണം ചെയ്‌തെന്നാണു സെബിയുടെ കണ്ടെത്തല്‍. ആര്‍ എച്ച് എഫ് എലിന്റെ ഉന്നത ഉദ്യോഗസ്ഥരായിരുന്ന അമിത് ബപ്ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവരുള്‍പ്പെടെ 24 പേരാണ് വിലക്കുള്ള മറ്റുള്ളവര്‍. ഇവര്‍ക്കു യഥാക്രമം 27 കോടി, 26 കോടി, 21 കോടി രൂപ വീതം പിഴ ചുമത്തി.


റിലയന്‍സ് യൂണികോണ്‍ എന്റര്‍പ്രൈസസ്, റിലയന്‍സ് എക്സ്ചേഞ്ച് നെക്സ്റ്റ് ലിമിറ്റഡ്, റിലയന്‍സ് കൊമേഴ്സ്യല്‍ ഫിനാന്‍സ് ലിമിറ്റഡ്, റിലയന്‍സ് ബിസിനസ് ബ്രോഡ് കാസ്റ്റ് ന്യൂസ് ഹോള്‍ഡിങ് സ് ലിമിറ്റഡ്, റിലയന്‍സ് ബിഗ് എന്റര്‍ടെയ്ന്‍മെന്റ് പ്രൈവറ്റ് ലിമിറ്റഡ് എന്നീ സ്ഥാപനങ്ങള്‍ക്ക് 25 കോടി രൂപ വീതം പിഴ ചുമത്തി. 2022 ഫെബ്രുവരിയില്‍ ആര്‍ എച്ച് എഫ് എല്‍, അനില്‍ അംബാനി, അമിത് ബപ്ന, രവീന്ദ്ര സുധാല്‍കര്‍, പിങ്കേഷ് ആര്‍ ഷാ എന്നിവര്‍ വിപണിയില്‍ ഇടപെടരുതെന്ന് സെബി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

#SEBI #AnilAmbani #StockMarketBan #CorporateGovernance #FinancialPenalty #Reliance
 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia