6 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; സൊമാറ്റോ സഹസ്ഥാപകനും ചീഫ് ഓപെററ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവച്ചു

 



മുംബൈ: (www.kvartha.com 14.09.2021) പ്രശസ്തമായ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ കമ്പനിയായ സൊമാറ്റോയുടെ സഹസ്ഥാപകനും ചീഫ് ഓപെററ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവച്ചു. കമ്പനിയില്‍നിന്ന് പുറത്തുപോകാനുള്ള യഥാര്‍ഥ കാരണം വ്യക്തമാക്കിയില്ല.   

സൊമാറ്റോയുമായുള്ള 6 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചാണ് ഗൗരവ് ഗുപ്തയുടെ പടിയിറക്കം. നേരത്തേ സൊമാറ്റോ സ്ഥാപകന്‍ ദീപീന്ദര്‍ ഗോയലുമായുണ്ടായ തര്‍ക്കത്തിന് പിന്നാലെ ഗൗരവ് കമ്പനി വിടുമെന്ന റിപോര്‍ടുകള്‍ പുറത്തുവന്നിരുന്നു. 

6 വര്‍ഷത്തെ ബന്ധം അവസാനിപ്പിച്ചു; സൊമാറ്റോ സഹസ്ഥാപകനും ചീഫ് ഓപെററ്റിങ് ഓഫിസറുമായ ഗൗരവ് ഗുപ്ത രാജിവച്ചു


അതേസമയം ഗൗരവ് കമ്പനിക്ക് അയച്ച മെയിലിന്റെ വിശദാംശങ്ങള്‍ പുറത്തുവന്നു. 6 വര്‍ഷത്തെ ബന്ധം ഉപേക്ഷിച്ച് പുതിയ അധ്യായം ആരംഭിക്കാന്‍ പോകുന്നുവെന്നായിരുന്നു സന്ദേശം.

2015ലാണ് ഗുപ്ത സൊമാറ്റോയുടെ ഭാഗമാകുന്നത്. 2018ല്‍ ചീഫ് ഓപെററ്റിങ് ഓഫിസറായി. കമ്പനി വിദേശത്തേക്ക് വ്യാപിപ്പിക്കാനുള്ള ഗുപ്തയുടെ നീക്കം പരാജയമായിരുന്നു. എന്നാല്‍ സൊമാറ്റോയുടെ ഐ പി ഒയില്‍ പ്രധാന സാനിധ്യമായിരുന്ന ഗുപ്ത മാധ്യമങ്ങളുമായും നിക്ഷേപകരുമായുമുള്ള ചര്‍ച്ചകള്‍ക്ക് എന്നും നിര്‍ണായക നേതൃത്വം നല്‍കിയിരുന്നു.

Keywords:  News, National, India, Mumbai, Online, Technology, Business, Business Man, Food, Zomato Co-Founder Gaurav Gupta Quits, Says 'Taking A New Turn' In Life
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia