Education | എൽ.ബി.എസ് കോളേജുകളുടെ മുന്നേറ്റം: കാസർകോട്, പൂജപ്പുര എഞ്ചിനീയറിംഗ് കോളേജുകളിൽ ബി.ടെക്, എം.ടെക് ന്യൂജൻ കോഴ്സുകൾ വരുന്നു

 
Advancement of LBS Colleges: New Generation B.Tech and M.Tech Courses Coming to Kasaragod and Poozhithura Engineering Colleges
Advancement of LBS Colleges: New Generation B.Tech and M.Tech Courses Coming to Kasaragod and Poozhithura Engineering Colleges

Photo Credit: Website/ L B S Centre

● 2025-26 അധ്യായന വർഷം മുതലാണ് കോഴ്സുകൾ.
● ബി.ടെക്, എം.ടെക് പ്രോഗ്രാമുകളിലാണ് പുതിയ കോഴ്സുകൾ.
● കാസർകോട്ട് രണ്ട് പുതിയ ബി.ടെക് കോഴ്സുകൾ ആരംഭിക്കും.
● ടി.സി.എസ് സഹകരണത്തോടെ കമ്പ്യൂട്ടർ സയൻസ് കോഴ്സ്.
● പൂജപ്പുരയിൽ റോബോട്ടിക്സിൽ എം.ടെക് കോഴ്സ് തുടങ്ങും.
● എല്ലാ കോഴ്സുകൾക്കും എൻ.ബി.എ. അംഗീകാരമുണ്ട്.

തിരുവനന്തപുരം: (KVARTHA) എൽ.ബി.എസ്. സെന്ററിന് കീഴിലുള്ള കാസർകോട്, പൂജപ്പുര എഞ്ചിനീയറിംഗ് കോളേജുകളിൽ 2025-26 അധ്യായന വർഷം ബി.ടെക്, എം.ടെക് പ്രോഗ്രാമുകളിൽ പുതിയ തലമുറ കോഴ്സുകൾ ആരംഭിക്കുന്നതിന് എ.ഐ.സി.ടി.ഇ. (ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യുക്കേഷൻ) അംഗീകാരം ലഭിച്ചതായി ഡയറക്ടർ ഡോ. എം അബ്ദുൾ റഹിമാൻ അറിയിച്ചു.

കാസർകോട് എൽ.ബി.എസ് എഞ്ചിനീയറിംഗ് കോളേജിൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ആൻഡ് ഡാറ്റാ സയൻസ്, കമ്പ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റംസ് എന്നീ രണ്ട് പുതിയ ബി.ടെക് കോഴ്സുകളാണ് ആരംഭിക്കുക. ഇതിൽ കമ്പ്യൂട്ടർ സയൻസ് & ബിസിനസ് സിസ്റ്റംസ് പ്രമുഖ സോഫ്റ്റ്‌വെയർ കമ്പനിയായ ടി.സി.എസ് (ടാറ്റ കൺസൾട്ടൻസി സർവീസസ്) സഹകരണത്തോടെയാണ് തുടങ്ങുന്നത്. 

ടി.സി.എസ് രൂപകൽപ്പന ചെയ്ത സിലബസ് അനുസരിച്ച് ടി.സി.എസും കോളേജും ചേർന്നുള്ള പഠന രീതിയാവും പിന്തുടരുക. ഇത് മൂലം കൂടുതൽ തൊഴിൽ നൈപുണിയും ഈ കോഴ്സിന് ചേരുന്ന മുഴുവൻ വിദ്യാർത്ഥികൾക്കും പ്ലേസ്മെന്റും ഉറപ്പാക്കാനാവും. സംസ്ഥാന സർക്കാരിന്റെ കീഴിൽ 1993-ൽ സെൽഫ് ഫിനാൻസിംഗ് മേഖലയിൽ ആരംഭിച്ച ആദ്യ കോളേജാണിത്. ഈ കോളേജിൽ നടത്തിവരുന്ന 6 ബി.ടെക് കോഴ്സുകൾക്കും ഈയിടെയായി എൻ.ബി.എ. (നാഷണൽ ബോർഡ് ഓഫ് അക്രഡിറ്റേഷൻ) അംഗീകാരം ലഭിച്ചിരുന്നു. 

എല്ലാ കോഴ്സുകൾക്കും എൻ.ബി.എ. അംഗീകാരം നേടുന്ന സംസ്ഥാനത്തെ വിരലിലെണ്ണാവുന്ന കോളേജുകളിലൊന്നാണിത്. 60 ഏക്കർ വിസ്തൃതമായ കാമ്പസ്സുള്ള ഈ കോളേജിൽ ഒരു കോടി രൂപ ചിലവിൽ കേന്ദ്ര സർക്കാരിന്റെ ഐഡിയ ലാബിനും ഈ വർഷം തുടക്കമിട്ടിരുന്നു. സാങ്കേതിക വിദ്യാഭ്യാസ സ്ഥാപനങ്ങൾ വിരളമായ കാസർകോട് ജില്ലയ്ക്ക് എൽ.ബി.എസിൽ തുടങ്ങുന്ന ഈ നൂതന കോഴ്സുകൾ വലിയ അനുഗ്രഹമാവും.

പൂജപ്പുരയിലുള്ള എൽ.ബി.എസ് വനിതാ എഞ്ചിനീയറിംഗ് കോളേജിൽ റോബോട്ടിക്സ് & ആർട്ടിഫിഷ്യൽ ഇന്റലിജൻസിൽ എം.ടെക് കോഴ്സിനാണ് അംഗീകാരം ലഭിച്ചത്. 2024-ൽ രാജ്യത്ത് തന്നെ ആദ്യമായി വനിതകളാൽ സാറ്റലൈറ്റ് നിർമ്മിച്ച് ഈ കലാലയം ഏറെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. കൂടാതെ ഇവിടെ പ്രവർത്തിക്കുന്ന റോബോട്ടിക്സ് ക്ലബ്ബ് നിരവധി പ്രോജക്റ്റുകൾ അവതരിപ്പിച്ച് ശ്രദ്ധ നേടിയിരുന്നു. കൃത്രിമ ബുദ്ധിയും റോബോട്ടിക്സും സമന്വയിച്ചുള്ള ഈ കോഴ്സ് വിദ്യാർത്ഥികൾക്ക് വളരെ പ്രയോജനപ്രദമാവും. പൂജപ്പുര വനിതാ എഞ്ചിനീയറിംഗ് കോളേജിലെ എല്ലാ കോഴ്സുകൾക്കും എൻ.ബി.എ. അംഗീകാരമുണ്ട്.

ഈ വാർത്തയെക്കുറിച്ചുള്ള നിങ്ങളുടെ അഭിപ്രായങ്ങൾ പങ്കുവെക്കുക.


LBS Engineering Colleges in Kasaragod and Poozhithura (Thiruvananthapuram) have received AICTE approval to start new-generation B.Tech and M.Tech programs from the 2025-26 academic year. Kasaragod will offer B.Tech in AI & Data Science and Computer Science & Business Systems (in collaboration with TCS), while Poozhithura will offer M.Tech in Robotics & Artificial Intelligence.

#LBSEngineeringColleges, #NewCourses, #BTech, #MTech, #AICTEApproval, #KeralaEducation

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia