Courses | കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു

 
applications invited for job-oriented courses at keltron kno
applications invited for job-oriented courses at keltron kno

Image Credit: Facebook /Keltron Knowledge centre

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി സെന്ററിൽ നേരിട്ട് ഹാജരാകണം.

കോഴിക്കോട്: (KVARTHA) ലിങ്ക് റോഡിലുള്ള കെൽട്രോൺ നോളജ് സെന്ററിൽ സർക്കാർ അംഗീകൃത വിവിധ തൊഴിലധിഷ്ഠിത കോഴ്സുകൾക്ക് അപേക്ഷ ക്ഷണിച്ചു. ഗ്രാഫിക്സ്, വെബ് ഡിസൈൻ, ഡാറ്റ സയൻസ്, അക്കൗണ്ടിങ്, ലോജിസ്റ്റിക്സ്, സൈബർ സെക്യൂരിറ്റി തുടങ്ങി വിവിധ മേഖലകളിലുള്ള കോഴ്സുകളാണ് ഇവിടെ ലഭ്യമാകുന്നത്.

കോഴ്സുകളുടെ വിശദാംശങ്ങൾ:

അഡ്വാൻസ് ഡിപ്ലോമ ഇൻ ഗ്രാഫിക്സ്, വെബ് ആന്റ് ഡിജിറ്റൽ ഫിലിം മേക്കിങ്: ഒരു വർഷത്തെ കോഴ്സ്.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്സ് ആന്റ് വിഷ്വൽ എഫക്ട്‌സ്: മൂന്ന് മാസത്തെ കോഴ്സ്.
ഡിപ്ലോമ ഇൻ ഡാറ്റാ സയൻസ് ആന്റ് എ.ഐ: ആറ് മാസത്തെ കോഴ്സ്.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യൽ അക്കൗണ്ടിങ് വിത്ത് സ്‌പെഷലൈസേഷൻ ഇൻ ഇന്ത്യൻ ആന്റ് ഫോറിൻ അക്കൗണ്ടിങ്: എട്ട് മാസത്തെ കോഴ്സ്.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്‌സ് ആന്റ് സപ്ലൈ ചെയിൻ മാനേജ്‌മെന്റ്: ഒരു വർഷത്തെ കോഴ്സ്.
പ്രൊഫഷണൽ ഡിപ്ലോമ ഇൻ ഫയർ ആന്റ് സേഫ്റ്റി: ഒരു വർഷത്തെ കോഴ്സ്.
ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ ആപ്ലിക്കേഷൻ: ആറ് മാസത്തെ കോഴ്സ്.
ഡിപ്ലോമ ഇൻ ഹോസ്പിറ്റൽ അഡ്മിനിസ്‌ട്രേഷൻ: ആറ് മാസത്തെ കോഴ്സ്.
സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ സൈബർ സെക്യൂരിറ്റി: യോഗ്യത: പ്ലസ്ടു/ഡിപ്ലോമ/ഡിഗ്രി.
കമ്പ്യൂട്ടർ നെറ്റ്‌വർക്കിങ് കോഴ്‌സ് ഇൻ അഡ്വാൻസ്ഡ് റൂട്ടിങ് ആന്റ് സ്വിച്ചിങ് ടെക്‌നോളജീസ്.
ഡിപ്ലോമ ഇൻ ഫുൾ സ്റ്റാക്ക് വെബ് ഡിസൈൻ ആന്റ് ഡെവലപ്പ്‌മെന്റ് യൂസിംഗ് പൈത്തണ്‍& ജാവ
യോഗ്യത: എസ്.എസ്.എൽ.സി/ പ്ലസ്ടു

താല്പര്യമുള്ളവർ സർട്ടിഫിക്കറ്റിന്റെ പകർപ്പുമായി സെന്ററിൽ നേരിട്ട് ഹാജരാകണം.

കൂടുതൽ വിവരങ്ങൾക്ക്: 0495 2301772 എന്ന നമ്പറിൽ ബന്ധപ്പെടുക.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia