Criticism | 'കണ്ണൂര്‍ സര്‍വകലാശാലയില്‍ കെ റീപ്പിന്റെ മറവില്‍ ഡാറ്റ കച്ചവടം'; സിന്‍ഡിക്കേറ്റ് യോഗം തടസപ്പെടുത്തി എം എസ് എഫ്
● വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ പങ്കെടുത്ത സിന്‍ഡിക്കേറ്റ് യോഗം പ്രവര്‍ത്തകര്‍ തടസപ്പെടുത്തി
● സര്‍വകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് ഉപരോധ സമരം നടത്തിയത്
● എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉദ് ഘാടനം ചെയ്തു
● സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ചവരെ അറസ്റ്റ് ചെയ്ത് നീക്കി
കണ്ണുര്‍: (KVARTHA) സര്‍വകലാശാലയില്‍ കെ റീപ്പിന്റെ മറവില്‍ ഡാറ്റ കച്ചവടമെന്ന ആരോപണവുമായി എം എസ് എഫ്. കെ റീപ്പിന്റെ നടത്തിപ്പുമായി ബന്ധപ്പെട്ട് കണ്ണൂര്‍ സര്‍വകലാശാല തിടുക്കപ്പെട്ട് മഹാരാഷ്ട്ര കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന സ്വകാര്യ കമ്പനിക്ക് കരാര്‍ നല്‍കിയതിലൂടെ വിദ്യാര്‍ത്ഥികളുടെ സ്വകാര്യ വിവരങ്ങളുടെ സുരക്ഷിതത്വത്തില്‍ ആശങ്കയുണ്ടെന്ന് എം എസ് എഫ് ആരോപിച്ചു.
വൈസ് ചാന്‍സിലര്‍ ഉള്‍പ്പെടെ പങ്കെടുത്ത സിന്‍ഡിക്കേറ്റ് യോഗം പ്രവര്‍ത്തകര്‍ തടസപ്പെടുത്തി. സര്‍വകാലാശാലയുടെ കവാടം താഴിട്ട് പൂട്ടിയാണ് പ്രവര്‍ത്തകര്‍ ഉപരോധ സമരം നടത്തിയത്. ഉപരോധ സമരം എം എസ് എഫ് സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ് ഉദ് ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍ അധ്യക്ഷത വഹിച്ചു.
സിന്‍ഡിക്കേറ്റ് യോഗത്തിലേക്ക് കടന്ന് കയറാന്‍ ശ്രമിച്ച സംസ്ഥാന ജനറല്‍ സെക്രട്ടറി സി കെ നജാഫ്, ജില്ലാ പ്രസിഡന്റ് നസീര്‍ പുറത്തീല്‍, ജില്ലാ ഭാരവാഹികളായ ഷഹബാസ് കായ്യത്ത്, തസ്ലീം അടിപ്പാലം, സര്‍വകലാശാല സെനറ്റ് മെമ്പര്‍മാരായ ടികെ ഹസീബ്, ടിപി ഫര്‍ഹാന, സക്കീര്‍ തയിറ്റേരി, സല്‍മാന്‍ പുഴാതി, അസ്ലം കടന്നപ്പള്ളി ഉള്‍പ്പടെയുള്ളവരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
#KannurUniversity #DataPrivacy #MSFProtest #KeralaNews #KREAP