Education | വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം; തിരൂര്‍ മലയാളം സര്‍വകലാശാല ക്യാംപസ് അടച്ചു
● വിദ്യാര്‍ഥികള്‍ ഹോസ്റ്റല്‍ ഒഴിയണമെന്ന് നിര്‍ദേശം.
● പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
● ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കും.
മലപ്പുറം: (KVARTHA) തിരൂര്‍ തുഞ്ചത്തെഴുത്തച്ഛന്‍ മലയാളം സര്‍വകലാശാല ക്യാംപസിലെ വിദ്യാര്‍ഥികള്‍ക്ക് ഭക്ഷ്യവിഷബാധയെന്ന് സംശയം. വിദ്യാര്‍ഥികള്‍ക്ക് ശാരീരിക അസ്വസ്ഥകള്‍ നേരിട്ടതിനെ തുടര്‍ന്ന് ക്യാംപസ് താത്ക്കാലികമായി അടച്ചുപൂട്ടി.
ക്യാംപസിലെ വനിതാ ഹോസ്റ്റലിലെ വിദ്യാര്‍ഥിനികള്‍ക്ക് ഭക്ഷണത്തിന് ശേഷം ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇനി ഒരറിയിപ്പ് ഉണ്ടാകുന്നതുവരെ ബിരുദ, ബിരുദാനന്തര, ഗവേഷണ വിദ്യാര്‍ഥികള്‍ക്ക് അധ്യയനം ഉണ്ടായിരിക്കുകയില്ലെന്നും ക്യാംപസ് അടച്ചിടുകയാണെന്നും റജിസ്ട്രാര്‍ ഇന്‍ ചാര്‍ജ് അറിയിച്ചു.
ഭക്ഷ്യ സുരക്ഷാ വകുപ്പില്‍ നിന്നും ലഭിച്ച പരിശോധനാ റിപ്പോര്‍ട്ട് പ്രകാരവും ഫുഡ് സേഫ്റ്റി ലൈസന്‍സ് ലഭ്യമാക്കാനുമാണ് ഹോസ്റ്റല്‍ ഉള്‍പ്പെടെ ക്യാംപസ് അടയ്ക്കുന്നതെന്ന് അധികൃതര്‍ വ്യക്തമാക്കി. വിദ്യാര്‍ഥികളോട് എത്രയും വേഗം ഹോസ്റ്റല്‍ ഒഴിയണമെന്നും സര്‍വകലാശാല അധികൃതര്‍ അറിയിച്ചു. സര്‍വകലാശാല സ്ഥിതി ചെയ്യുന്ന വെട്ടം പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിന്റെ നിര്‍ദേശ പ്രകാരമാണ് നടപടി.
#foodpoisoning #campusclosure #thiruvar #malayalamuniversity #keralahealth #studentsafety #foodsafety #healthalert