University Statement | നാലുവർഷ ബിരുദ ഫലം ചോർന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമെന്ന് കണ്ണൂർ സർവ്വകലാശാല

​​​​​​​

 
Kannur University Denies News of Four-Year Degree Results Leak
Kannur University Denies News of Four-Year Degree Results Leak

Photo Credit: Facebook/ Kannur University Mangattuparamba Campus

● നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനാണ് സർവ്വകലാശാല തീരുമാനിച്ചത്.
● 51 ഓളം പ്രോഗ്രാമുകളുടെ ഫലം വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്.
● തടസ്സങ്ങളില്ലാതെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാകാൻ വിവിധ പ്രോഗ്രാമുകളുടെ ഫലങ്ങൾ വിവിധ സമയങ്ങളിലായി പുറത്തുവിടുന്നത് ഓട്ടോമാറ്റിക് ഷെഡ്യൂളിങ് വഴിയാണ്. 

കണ്ണൂർ: (KVARTHA) നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ ഫലം ചോർന്നുവെന്ന വാർത്ത അടിസ്ഥാനരഹിതമാണെന്ന് കണ്ണൂർ സർവ്വകലാശാല അധികൃതർ വ്യക്തമാക്കി. സർവ്വകലാശാലയുടെ ടെസ്റ്റിങ് നടപടിക്രമങ്ങളുടെ ഭാഗമായി ഒരു പ്രൊഫൈലിൽ ഫലം നേരത്തെ പ്രത്യക്ഷപ്പെട്ടതാണെന്ന് സർവ്വകലാശാല വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

ഫലപ്രസിദ്ധീകരണം

നാലുവർഷ ബിരുദത്തിന്റെ ആദ്യ സെമസ്റ്റർ ഫലം വ്യാഴാഴ്ച പ്രസിദ്ധീകരിക്കാനാണ് സർവ്വകലാശാല തീരുമാനിച്ചത്. അവസാന പരീക്ഷ കഴിഞ്ഞ് എട്ട് ദിവസത്തിനകം ഫലം പ്രസിദ്ധീകരിച്ചതിന്റെ ചരിത്ര നേട്ടത്തിലാണ് സർവ്വകലാശാല. 51 ഓളം പ്രോഗ്രാമുകളുടെ ഫലം വിദ്യാർഥികൾക്ക് ലഭ്യമാക്കാൻ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയത്. പ്രിൻസിപ്പൽ പ്രൊഫൈലിൽ കോളേജിന്റെ കൺസോളിഡേറ്റഡ് റിസൽട്ടും വിദ്യാർഥികളുടെ പ്രൊഫൈലിലും മൊബൈൽ അപ്പിലും അവരുടെ ഫലവും കാണാൻ സാധിക്കും.

ടെസ്റ്റിംഗ് പ്രക്രിയയിലെ പിഴവ്

തടസ്സങ്ങളില്ലാതെ എല്ലാ വിദ്യാർഥികൾക്കും ലഭ്യമാകാൻ വിവിധ പ്രോഗ്രാമുകളുടെ ഫലങ്ങൾ വിവിധ സമയങ്ങളിലായി പുറത്തുവിടുന്നത് ഓട്ടോമാറ്റിക് ഷെഡ്യൂളിങ് വഴിയാണ്. വ്യാഴം വൈകിട്ട് ആറിന് തുടങ്ങി രാത്രിയോടെ മുഴുവൻ ഫലങ്ങളും വിദ്യാർഥികൾക്ക് ലഭ്യമാക്കാവുന്ന വിധത്തിലാണ് ഷെഡ്യൂളിങ് നടത്തിയത്. എന്നാൽ, ഇതിനു കുറച്ച് മുമ്പ് ടെസ്റ്റിങ്ങിന്റെ ഭാഗമായി കോളേജ് പ്രിൻസിപ്പൽമാരുടെ ഔദ്യോഗിക പ്രൊഫൈലിൽ ഫലം ലഭ്യമായിരുന്നു. ഇത് സർവ്വകലാശാല ഔദ്യോഗികമായി പ്രസിദ്ധീകരിച്ച ശേഷമേ പ്രിൻസിപ്പൽമാർ വിദ്യാർഥികൾക്ക് നൽകാവൂ. ഒരു കോളേജ് പ്രിൻസിപ്പലിന്റെ ഔദ്യോഗിക പ്രൊഫൈലിൽ വന്ന ഫലമാണ് 'ഫലം ചോർന്നു' എന്ന പേരിൽ പ്രചരിക്കുന്നത്. ഇത് സർവ്വകലാശാലയുടെ ഔദ്യോഗിക ഫലമാണ്. വിദ്യാർഥികൾക്ക് ഫലം ലഭ്യമാകുന്നതിന് മുമ്പ് ഇത് പ്രചരിക്കാനിടയായത് സംബന്ധിച്ച് അന്വേഷണം നടത്തുമെന്ന് വൈസ് ചാൻസലർ അറിയിച്ചു.

 #KannurUniversity, #ResultsLeak, #EducationNews, #Testing, #UniversityUpdate, #FourYearDegree


 

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia