ഹിജാബ് അനുകൂല-വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ഉഡുപിയിൽ ഫ്ലാഗ് മാർച് നടത്തി പൊലീസ്; സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട്

 


ഉഡുപി: (www.kvartha.com 11.02.2022) കർണാടകയിൽ ഹിജാബ് അനുകൂല-വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ഉഡുപിയിൽ പൊലീസ് ഫ്ലാഗ് മാർച് നടത്തി. സ്‌കൂളുകൾ തുറക്കുന്നതിന് മുന്നോടിയായി കാപ്, പടുബിദ്രി, ഷിർവ എന്നിവിടങ്ങളിലാണ് ഉഡുപി പൊലീസ് ഫ്ലാഗ് മാർച് നടത്തിയത്.
                   
ഹിജാബ് അനുകൂല-വിരുദ്ധ പ്രതിഷേധങ്ങളുടെ പ്രഭവകേന്ദ്രമായ ഉഡുപിയിൽ ഫ്ലാഗ് മാർച് നടത്തി പൊലീസ്; സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് പൊലീസ് സൂപ്രണ്ട്

വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ വെളിച്ചത്തിൽ പൊലീസ് ജാഗ്രത വർധിപ്പിച്ചതായി ഉഡുപി പൊലീസ് സൂപ്രണ്ട് എൻ വിഷ്ണുവർധൻ പറഞ്ഞു. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമിക്കുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ജില്ലയിലെ ബ്രഹ്മവാർ, ബൈന്ദൂർ, കുന്ദാപൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലും ഫ്ലാഗ് മാർച് നടത്തും. ക്രമസമാധാനപാലനത്തിന് പൊലീസ് ഉണ്ടെന്ന് ജനങ്ങൾക്കിടയിൽ ആത്മവിശ്വാസം പകരുന്നതിനാണ് ഇതെന്ന് പൊലീസ് സൂപ്രണ്ട് അറിയിച്ചു.

തിങ്കളാഴ്ച മുതലാണ് സംസ്ഥാനത്ത് സ്‌കൂളുകൾ തുറക്കാൻ സർകാർ തീരുമാനിച്ചിട്ടുള്ളത്. എന്നാൽ കോളജുകൾ തുറക്കുന്ന കാര്യത്തിൽ തീരുമാനമായിട്ടില്ല. കർണാടകയിലെ കോളജുകൾ വീണ്ടും തുറക്കാമെന്നും വിഷയം തീർപ്പാക്കുന്നതുവരെ വിദ്യാർഥികളെ മതപരമായ ഒരു വസ്ത്രവും ധരിക്കാൻ അനുവദിക്കില്ലെന്നും കർണാടക ഹൈകോടതി വ്യാഴാഴ്ച ഇടക്കാല ഉത്തരവിട്ടിരുന്നു. കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും.


Keywords:  News, Karnataka, Top-Headlines, Udupi, Controversy, March, Police, Students, Education, Hijab controversy: Flag march by police in Udupi district.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia