കോവിഡ് വ്യാപനം; 24 മുതല്‍ നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു
May 4, 2021, 17:46 IST
ന്യൂഡെല്‍ഹി: (www.kvartha.com 04.05.2021) മെയ് 24 മുതല്‍ നടക്കാനിരുന്ന ജെഇഇ മെയിന്‍ പരീക്ഷ മാറ്റിവച്ചു. രാജ്യത്തെ കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തിലാണ് തീരുമാനമെന്ന് നാഷണല്‍ ടെസ്റ്റിങ്ങ് ഏജന്‍സി അറിയിച്ചു. ഏപ്രില്‍, മെയ് സെഷനുകളുടെ തിയതികള്‍ ഒന്നിച്ച് പ്രസിദ്ധീകരിക്കുമെന്ന് കേന്ദ്ര മന്ത്രി രമേശ് പൊഖ്രിയാല്‍ ട്വിറ്ററിലൂടെ അറിയിച്ചു.
മെയ് സെഷന്‍ പരീക്ഷയിലേക്കുള്ള രജിസ്‌ട്രേഷന്‍ തീയതിയും പിന്നീട് അറിയിക്കും. പുതിയ വിവരങ്ങള്‍ അറിയാന്‍ എന്‍ടിഎ യുടെ വെബ്‌സൈറ്റ് സന്ദര്‍ശിക്കാനാണ് നിര്‍ദേശം. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഏപ്രിലില്‍ നടക്കേണ്ടിയിരുന്ന പരീക്ഷയും നേരത്തെ മാറ്റിവച്ചിരുന്നു.
Keywords: New Delhi, News, National, Education, Examination, COVID-19, JEE Main Exam 2021 for May session postponed
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.