Regulation | സംസ്ഥാനത്ത് നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്
● സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും
● സിലബസില്‍ നിയന്ത്രണം കൊണ്ടുവരും.
● ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും.
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ നഴ്സറി സ്‌കൂളുകള്‍ക്ക് നിയന്ത്രണം നടപ്പാക്കാന്‍ വിദ്യാഭ്യാസ വകുപ്പ്. ആര്‍ക്കും ഒരു വീടെടുത്ത് സ്‌കൂള്‍ തുടങ്ങാവുന്ന അവസ്ഥയാണ് ഇപ്പോള്‍ ഉള്ളതെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി (V Sivankutty) രൂക്ഷമായിവിമര്‍ശിച്ചു.
എന്താണ് അവര്‍ പഠിപ്പിക്കുന്നതെന്ന് പോലും അറിയില്ല. അത്തരം സ്‌കൂളുകളെ കുറിച്ച് അന്വേഷണം നടത്തി റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ശിവന്‍കുട്ടി പറഞ്ഞു.
സിലബസില്‍ നിയന്ത്രണം കൊണ്ടുവരും. അഞ്ച് ലക്ഷം രൂപ വരെ കാപ്പിറ്റേഷന്‍ വാങ്ങുന്ന സ്ഥാപനങ്ങള്‍ കേരളത്തില്‍ ഉണ്ട്. അത്തരം സ്ഥാപനങ്ങള്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്നും മന്ത്രി അറിയിച്ചു. ഇത്തരം സ്ഥാപനങ്ങളിലെ അധ്യാപകരുടെ യോഗ്യത നിശ്ചയിക്കുന്നത് ആരാണെന്നും മന്ത്രി ചോദിച്ചു.
ഖാദര്‍ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ ഓരോ ഭാഗവും പരിശോധിക്കും. കേന്ദ്രസര്‍ക്കാര്‍ സ്‌കൂളുകള്‍ പോലും സംസ്ഥാനത്തിന്റെ എന്‍.ഒ.സി വാങ്ങി പ്രവര്‍ത്തിക്കുമ്പോഴാണ് ഇവിടെ ചിലര്‍ക്ക് അതൊന്നും വോണ്ടാത്തതെന്നും മന്ത്രി ചൂണ്ടിക്കാട്ടി. മന്ത്രിമന്ദിരത്തില്‍ വിദ്യാരംഭ ചടങ്ങുകള്‍ക്കിടെ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
#keralaeducation #nurseryschools #educationregulation #privateschools #educationpolicy