Language Class | മലയാളം മിഷൻ മാതൃഭാഷാ പഠന ക്ലാസ് ബുറൈദയിൽ സംഘടിപ്പിച്ചു
● കളി, ചിരി, കഥ പറച്ചിൽ എന്നിവയിലൂടെ കുട്ടികൾക്ക് മലയാളം പഠനം രസകരമാക്കുകയായിരുന്നു ലക്ഷ്യം.
● അൽഖസീം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ കണിയാപുരത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ.
ബുറൈദ: (KVARTHA) സൗദി അറേബ്യയിലെ ബുറൈദയിൽ കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ആഭിമുഖ്യത്തിൽ കുട്ടികൾക്കായി മലയാളം ഭാഷാ പഠന ക്ലാസ്സ് സംഘടിപ്പിച്ചു.
‘എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന മുദ്രാവാക്യം ഉയർത്തി, പ്രവാസി മലയാളികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഈ പരിപാടി. കളി, ചിരി, കഥ പറച്ചിൽ എന്നിവയിലൂടെ കുട്ടികൾക്ക് മലയാളം പഠനം രസകരമാക്കുകയായിരുന്നു ലക്ഷ്യം.
അൽഖസീം കോർഡിനേറ്റർ ഉണ്ണികൃഷ്ണൻ കണിയാപുരത്തിന്റെ നേതൃത്വത്തിലായിരുന്നു പരിപാടികൾ. കുടുംബവേദിയുടെ പിന്തുണയോടെ നടന്ന ഈ പരിപാടിയിൽ സഹാന, സോഫിയ, അശോക് ഷാ എന്നിവർ ക്ലാസുകൾ നയിച്ചു. കുടുംബവേദി രക്ഷാധികാരി സുൽഫിക്കർ അലി, സെക്രട്ടറി ഫൗസിയ ഷാ, പ്രസിഡന്റ് ഷമീറ ടീച്ചർ തുടങ്ങിയവർ സംബന്ധിച്ചു.
#MalayalamMission #Buraydah #LanguageClass #CulturalEvent #ExpatChildren #Malayalam