Constitutional Rights | മദ്‌റസകൾക്കെതിരായ നീക്കം: കേന്ദ്ര ബാലാവകാശ കമ്മീഷനെ പിരിച്ചുവിടണമെന്ന് കേരള മുസ്‍ലിം ജമാഅത്ത് കൗണ്‍സില്‍

 
Move Against Madrasas
Move Against Madrasas

Logo Credit: Facebook/ Kerala Muslim Jama-ath Council Kottayam

● മദ്‌റസ വിദ്യാഭ്യാസം ഭരണഘടന നൽകിയ അവകാശങ്ങളുടെ ഭാഗമായി തുടരുന്നു.  
● വടക്കെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നതും മദ്‌റസകളിലൂടെയാണ്. 

തിരുവനന്തപുരം: (KVARTHA) രാജ്യത്തെ മദ്‌റസകളെ പിരിച്ചുവിടണമെന്നാവശ്യപ്പെട്ട് ചീഫ് സെക്രട്ടറിമാർക്ക് കത്തയച്ച ദേശീയ ബാലാവകാശ കമ്മീഷന്റെ നടപടി ഭരണഘടന നൽകിയ ന്യൂനപക്ഷ അവകാശങ്ങളുടെ ഗുരുതരമായ ലംഘനമാണെന്ന് കേരള മുസ്‌ലിം ജമാഅത്ത് കൗൺസില്‍ സംസ്ഥാന ജനറൽ സെക്രട്ടറി എം.എച്ച്. ഷാജി ആരോപിച്ചു.

‘വ്യക്തമായ കാഴ്ചപ്പാടോടെ, ഭരണഘടന നൽകിയ അവകാശങ്ങൾക്കുള്ളിൽ നിന്ന് നിയതമായ സിലബസിന്റെ അടിസ്ഥാനത്തിലാണ് മദ്‌റസ വിദ്യാഭ്യാസം നടക്കുന്നത്. ഈ തീരുമാനം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്’ എന്നും അദ്ദേഹം പറഞ്ഞു.

ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമബംഗാൾ തുടങ്ങിയ സംസ്ഥാനങ്ങളിൽ മതപഠനത്തോടൊപ്പം കണക്ക്, ശാസ്ത്രം തുടങ്ങിയ വിഷയങ്ങളും പഠിപ്പിക്കാറുണ്ട്. അതിന് സർക്കാരിന്റെ സഹായവും ലഭിക്കാറുണ്ട്. വടക്കെ ഇന്ത്യയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ കുറവ് പരിഹരിക്കപ്പെടുന്നതും മദ്‌റസകളിലൂടെയാണ്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിൽ വളരെ ചിട്ടയായി നടന്നുവരുന്ന ന്യൂനപക്ഷ വിദ്യാഭ്യാസ സമ്പ്രദായത്തെ തകർക്കാനുള്ള ശ്രമമാണ് കേന്ദ്ര സർക്കാരിന്റെയും ബാലാവകാശ കമ്മീഷന്റെയും ഇടപെടൽ എന്ന് കൗൺസിൽ ആരോപിക്കുന്നു.

‘ഒന്നിനു പുറകെ ഒന്നായി മുസ്‌ലിം സമുദായത്തിനു നേരെയുള്ള ഈ നീക്കത്തിനെതിരെ ശക്തമായ പ്രതിഷേധം രാജ്യ വ്യാപകമായി ഉയർന്നുവരേണ്ടതുണ്ട്. ബാലാവകാശ കമ്മീഷന്റെ രാജ്യത്തെ ശിഥിലമാക്കാനുള്ള നീക്കത്തിനെതിരെ കേരള മുസ്‌ലിം ജമാഅത്ത് കൗൺസിൽ ശക്തമായ പ്രതിഷേധവുമായി രംഗത്തുവരുമെന്ന്’ ഷാജി പറഞ്ഞു.

#Madrasas #MinorityRights #Education #Protests #Kerala #MuslimCommunity

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia