Breakthrough | മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം; നീറ്റ്-പിജി പരീക്ഷാ കേന്ദ്രങ്ങള്‍ കേരളത്തില്‍ തന്നെ അനുവദിക്കുമെന്ന് രാജീവ് ചന്ദ്രശേഖര്‍
ന്യൂഡെല്‍ഹി: (KVARTHA) കേരളത്തിലെ (Kerala) വിദ്യാര്‍ത്ഥികള്‍ക്ക് ആശ്വാസം. നീറ്റ്-പിജി (NEET-PG) പരീക്ഷയുടെ കേന്ദ്രങ്ങള്‍ (exam centers) വിദൂര സ്ഥലങ്ങളിലാണെന്ന പരാതിയെ തുടര്‍ന്ന്, കേന്ദ്ര ആരോഗ്യ മന്ത്രി ജെ.പി. നദ്ദ (JP Nadda) ഇടപെട്ടിരിക്കുന്നു. മുന്‍ കേന്ദ്ര മന്ത്രി രാജീവ് ചന്ദ്രശേഖര്‍ (Rajeev Chandrasekhar) മന്ത്രിയുമായി സംസാരിച്ചതിനെ തുടര്‍ന്നാണ് ഈ നടപടി.
മലയാളി വിദ്യാര്‍ത്ഥികള്‍ക്ക് കേരളത്തിലോ അവരുടെ താമസസ്ഥലത്തിന് അടുത്തോ പരീക്ഷാ കേന്ദ്രങ്ങള്‍ അനുവദിക്കുന്നതിന് നാഷണല്‍ ബോര്‍ഡ് ഓഫ് എക്സാമിനേഷന്‍ (National Board of Examinations) നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി ഉറപ്പ് നല്‍കിയിട്ടുണ്ടെന്ന് രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു. ഓഗസ്റ്റ് 5 തിങ്കളാഴ്ചയ്ക്കകം വിദ്യാര്‍ത്ഥികള്‍ക്ക് ഇക്കാര്യം അറിയിപ്പ് ലഭിക്കുമെന്നും രാജീവ് ചന്ദ്രശേഖര്‍ ട്വിറ്ററില്‍ കുറിച്ചു.
രാജ്യത്താകമാനം രണ്ടര ലക്ഷം എംബിബിഎസ് ബിരുദധാരികളാണ് പരീക്ഷയെഴുതുന്നത്. കേരളത്തില്‍ നിന്ന് മാത്രം 25000ത്തോളം പേര്‍ പരീക്ഷയെഴുതുന്നുണ്ട്. നിലവില്‍, സംസ്ഥാനത്തെ വിദ്യാര്‍ത്ഥികള്‍ക്ക് ആന്ധ്രയുള്‍പ്പെടെയുള്ള സംസ്ഥാനങ്ങളിലാണ് കേന്ദ്രം അനുവദിച്ചിരിക്കുന്നത്. ദില്ലിയിലെ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതാനായി ഉത്തര്‍പ്രദേശിലും രാജസ്ഥാനിലും പോകണം.
അപേക്ഷാ സമയം പരീക്ഷാ കേന്ദ്രം തെരഞ്ഞെടുക്കാനുള്ള നാല് ഓപ്ഷനാണുണ്ടായിരുന്നത്. കേരളത്തിലെ മിക്ക ജില്ലകളിലും കേന്ദ്രങ്ങള്‍ ഉണ്ടായിരുന്നു. എന്നാല്‍, സാങ്കേതിക തകരാര്‍ കാരണം അപേക്ഷിക്കുമ്പോള്‍ കേരളത്തിലെ കേന്ദ്രങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സമയം കിട്ടാത്തതിനാല്‍ ആന്ധ്ര തെരഞ്ഞെടുക്കാന്‍ നിര്‍ബന്ധിക്കപ്പെടുകയായിരുന്നുവെന്നും മിക്ക പരീക്ഷാര്‍ഥികള്‍ പരാതി ഉന്നയിച്ചിരുന്നു.#NEETPG, #Kerala, #examcenters, #students, #India, #education
Many families and students had approachd me durng my recent visit to Kerala - citing difficulty being faced due to allotment of far-off #NEETPG exam centers in other states.
— Rajeev Chandrasekhar 🇮🇳 (@RajeevRC_X) August 3, 2024
I had approached Honble Health Min @JPNadda ji and rqstd his intervention.
Naddaji has assured me and… pic.twitter.com/2FGIVp58VM