ഒൻപതാംതരം വരെയുള്ള മുഴുവൻ വിദ്യാർഥികൾക്കും ക്ലാസ് കയറ്റം നൽകാൻ ഉത്തരവ്
May 19, 2021, 17:38 IST
തിരുവനന്തപുരം: (www.kvartha.com 19.05.2021) സംസ്ഥാനത്തെ സർകാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ക്ലാസ് കയറ്റം, പ്രവേശനം, വിടുതൽ സർടിഫികറ്റ് എന്നിവ സംബന്ധിച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് നിർദേശം പുറപ്പെടുവിച്ചു. ഇതുപ്രകാരം സംസ്ഥാനത്തെ ഒന്നുമുതൽ എട്ടുവരെ ക്ലാസുകളിലെ മുഴുവൻ വിദ്യാർഥികൾക്കും വിദ്യാഭ്യാസ അവകാശ നിയമപ്രകാരവും ഒൻപതാം ക്ലാസിലെ മുഴുവൻ കുട്ടികൾക്കും നിലവിലെ അസാധാരണ സാഹചര്യം പരിഗണിച്ചും തൊട്ടടുത്ത ക്ലാസിലേക്ക് ക്ലാസ്‌കയറ്റം നൽകണം.
അധ്യാപകർ വർക് ഫ്രം ഹോം സാധ്യത ഉപയോഗപ്പെടുത്തി മെയ് 25-നകം പ്രൊമോഷൻ നടപടികൾ പൂർത്തിയാക്കണം. സർകാർ, എയ്ഡഡ്, അംഗീകൃത അൺ എയ്ഡഡ് വിദ്യാലയങ്ങളിലെ 2021-22 വർഷത്തേക്കുള്ള പ്രവേശനം കോവിഡ് നിബന്ധനകൾ പാലിച്ച് മെയ് 19-ന് ആരംഭിക്കണം. അധ്യാപകരെ ഫോണിൽ ബന്ധപ്പെട്ടും പ്രവേശന നടപടികൾ നടത്താം. ലോക്ഡൗൺ പിൻവലിച്ചതിനുശേഷം രേഖകൾ പരിശോധിച്ച് പ്രഥമാധ്യാപകർ പ്രവേശനനടപടികൾ പൂർത്തിയാക്കണം.

വിദ്യാർഥികളുടെ വിടുതൽ സർടിഫികെറ്റുകൾ നൽകാൻ നിലവിൽ സമ്പൂർണ വഴിയുള്ള സംവിധാനം തുടരാം. വിടുതൽ സർടിഫികറ്റിനുള്ള അപേക്ഷയും ഓൺലൈനായി സമർപിക്കാം. ഓൺലൈൻ പ്രവേശനം, വിടുതൽ സർടിഫികെറ്റ് എന്നിവയ്ക്കുള്ള അപേക്ഷ നൽകുന്നത് സംബന്ധിച്ച വിശദാംശങ്ങൾ കൈറ്റ് ഉടൻ പ്രസിദ്ധീകരിക്കും.
Keywords: News, Education, Kerala, State, School, Examination, Order to give class promotion to all students up to ninth standard.
< !- START disable copy paste -->
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.