Education | എസ്‌എസ്‌എൽസി, പ്ലസ്‌ടു പരീക്ഷ തീയതി പ്രഖ്യാപിച്ചു: വിശദമായ ടൈം ടേബിൾ ഇതാ


തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്തെ എസ്എസ്എൽസി, ഹയർ സെക്കണ്ടറി, വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷകളുടെ തീയതികൾ പ്രഖ്യാപിച്ചു. 2025 മാർച്ച് 3 മുതൽ 26 വരെയായിരിക്കും ഈ പരീക്ഷകൾ നടക്കുക. പരീക്ഷയ്ക്കുള്ള മുന്നൊരുക്ക പ്രവർത്തനങ്ങൾ ആരംഭിച്ചതായി വിദ്യാഭ്യാസ മന്ത്രി വാർത്താസമ്മേളനത്തിൽ അറിയിച്ചു. പരീക്ഷാ കേന്ദ്രങ്ങളുടെ എണ്ണം കഴിഞ്ഞ തവണത്തേതിന് സമാനമായിരിക്കും.
● പരീക്ഷ തീയതി
എസ്എസ്എൽസി മോഡൽ പരീക്ഷ 2025 ഫെബ്രുവരി 17 മുതൽ 21 വരെയും എസ്എസ്എൽസി പരീക്ഷ 2025 മാർച്ച് 3 മുതൽ 26 വരെയും നടക്കും. 2025 ജനുവരി 20 മുതൽ 30 വരെയുള്ള തീയതികളിൽ ഐ ടി മോഡൽ പരീക്ഷയും 2025 ഫെബ്രുവരി 1 മുതൽ 14 വരെയുള്ള തീയതികളിൽ ഐ ടി പൊതു പരീക്ഷയും നടത്തും. പരീക്ഷാ ഫലം 2025 മെയ് മൂന്നാം വാരത്തിനുള്ളിൽ പ്രഖ്യാപിക്കും.
ഹയർ സെക്കണ്ടറി ഒന്നാം വർഷ പൊതു പരീക്ഷകൾ 2025 മാർച്ച് 6 മുതൽ മാർച്ച് 29 വരെയും രണ്ടാം വർഷ പൊതു പരീക്ഷകൾ മാർച്ച് 3 മുതൽ മാർച്ച് 26 വരെയും നടത്തും. ഉത്തരക്കടലാസ്സ് മൂല്യനിർണ്ണയം 2025 ഏപ്രിൽ 11 മുതൽ ആരംഭിക്കും. രണ്ടാം വർഷ തിയറി പരീക്ഷ 2025 മാർച്ച് 3 ന് തുടങ്ങി മാർച്ച് 26 ന് അവസാനിക്കും.
ഹയർ സെക്കണ്ടറി ഒന്നാം വർഷത്തിൽ 3,87,081 വിദ്യാർത്ഥികളും 3,84,030 വിദ്യാർത്ഥികൾ രണ്ടാം വർഷവും പ്രവേശനം നേടിയിട്ടുണ്ട്. വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷയിൽ 28,012 വിദ്യാർത്ഥികൾ ഒന്നാം വർഷവും 27,405 വിദ്യാർത്ഥികൾ രണ്ടാം വർഷവും പഠിക്കുന്നുണ്ട്.
● ഭിന്നശേഷി വിദ്യാർത്ഥികൾ:
എസ്എസ്എൽസി പരീക്ഷയിൽ വിവിധ ഭിന്നശേഷി വിഭാഗത്തിൽപ്പെട്ട പരീക്ഷാർത്ഥികൾക്ക് അവരുടെ അപേക്ഷയുടെ അടിസ്ഥാനത്തിൽ പൊതുവിദ്യാഭ്യാസ ഡയറക്ടർ വിവിധ പരീക്ഷാ ആനുകൂല്യങ്ങൾ അനുവദിച്ചിട്ടുണ്ട്. 2024 മാർച്ചിൽ നടന്ന എസ്എസ്എൽസി പരീക്ഷയിൽ സവിശേഷ സഹായം ലഭ്യമായ 21 ഭിന്നശേഷി വിഭാഗത്തിൽ ഉൾപ്പെട്ട പരീക്ഷാർത്ഥികളുടെ ആകെ എണ്ണം ഇരുപത്തിയാറായിരത്തി അഞ്ഞൂറ്റി പതിനെട്ടാണ്.
● സബ്ജക്ട് മിനിമം:
സംസ്ഥാനത്തെ പൊതുവിദ്യാഭ്യാസ മേഖലയുടെ ഗുണമേന്മ വർദ്ധിപ്പിക്കുന്നതിനായി 1 മുതൽ 10 വരെയുള്ള ക്ലാസ്സുകളിൽ ജനപങ്കാളിത്തത്തോടെ അക്കാദമിക നിലവാരം മെച്ചപ്പെടുത്തുന്നതിനുള്ള പരിപാടി രൂപീകരിക്കുന്നതിനും 2024-25 അക്കാദമിക വർഷം 8-ാം ക്ലാസ്സിലും 2025-26 അക്കാദമിക വർഷം 8, 9 ക്ലാസ്സുകളിലും 2026-27 അക്കാദമിക വർഷം 8, 9, 10 ക്ലാസ്സുകളിലും പൊതുപരീക്ഷയിൽ സബ്ജക്ട് മിനിമം നടപ്പാക്കുന്നതിനും സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ടൈം ടേബിൾ
● എസ്.എസ്.എൽ.സി പരീക്ഷ:
03/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാംഭാഷ പാർട്ട് 1 മലയാളം/തമിഴ്/കന്നട/ഉറുദു/ഗുജറാത്തി/അഡീഷണൽ ഇംഗ്ലീഷ്/അഡീഷണൽ ഹിന്ദി/സംസ്‌കൃതം (അക്കാഡമിക്)/ സംസ്‌കൃതം ഓറിയന്റൽ ഒന്നാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്) അറബിക് (അക്കാഡമിക്)/അറബിക് ഓറിയന്റൽ ഒന്നാം പേപ്പർ (അറബിക്‌സ്‌കൂളുകൾക്ക്)
05/03/2025 ബുധൻ, രാവിലെ 9.30 മുതൽ 12.15 വരെ രണ്ടാം ഭാഷ ഇംഗ്ലീഷ്
07/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഒന്നാം ഭാഷ പാർട്ട് 2 - മലയാളം/തമിഴ്/കന്നട/ സ്‌പെഷ്യൽ ഇംഗ്ലീഷ്/ ഫിഷറീസ് സയൻസ് (ഫിഷറീസ് ടെക്‌നിക്കൽ സ്‌കൂളുകൾക്ക്)/ അറബിക് ഓറിയന്റൽ രണ്ടാം പേപ്പർ (അറബിക് സ്‌കൂളുകൾക്ക്)/ സംസ്‌കൃതം ഓറിയന്റൽ രണ്ടാം പേപ്പർ (സംസ്‌കൃതം സ്‌കൂളുകൾക്ക്)
10/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - സോഷ്യൽ സയൻസ്
17/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ 12.15 വരെ - ഗണിതശാസ്ത്രം
19/03/2025ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - മൂന്നാം ഭാഷ ഹിന്ദി/ജനറൽ നോളജ്
21/03/2025 വെള്ളി, രാവിലെ 9.30 മുതൽ 11.15 വരെ - ഊർജ്ജതന്ത്രം
24/03/2025 തിങ്കൾ, രാവിലെ 9.30 മുതൽ11.15 വരെ - രസതന്ത്രം
26/03/2025 ബുധൻ, രാവിലെ 9.30 മുതൽ11.15 വരെ - ജീവശാസ്ത്രം
● ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ
(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)
2025 മാർച്ച് 6, വ്യാഴം - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
2025 മാർച്ച് 11, ചൊവ്വ - ഹോംസയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സെയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്
2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
2025 മാർച്ച് 20, വ്യാഴം - ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
2025 മാർച്ച് 22, ശനി -ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
2025 മാർച്ച് 25, ചൊവ്വ - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
2025 മാർച്ച് 27, വ്യാഴം - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്
* രണ്ടാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ
(എല്ലാ പരീക്ഷകളും ആരംഭിക്കുന്നത് ഉച്ചയ്ക്ക് ശേഷമാണ്)
2025 മാർച്ച് 3, തിങ്കൾ - പാർട്ട് 1 ഇംഗ്ലീഷ്
2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്, സോഷ്യോളജി, ആന്ത്രോപോളജി
2025 മാർച്ച് 7, വെള്ളി - ബയോളജി, ഇലക്‌ട്രോണിക്‌സ്, പൊളിറ്റിക്കൽ സയൻസ്, സംസ്‌കൃത സാഹിത്യ, കമ്പ്യൂട്ടർ ആപ്ലിക്കേഷൻ, ഇംഗ്ലീഷ് ലിറ്ററേച്ചർ
2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി, ഹിസ്റ്ററി, ഇസ്ലാമിക് ഹിസ്റ്ററി ആന്റ് കൾച്ചർ, ബിസ്സിനസ്സ് സ്റ്റഡീസ്, കമ്മ്യൂണിക്കേറ്റീവ് ഇംഗ്ലീഷ്
2025 മാർച്ച് 17, തിങ്കൾ - ഗണിതം, പാർട്ട് 3 ലാംഗ്വേജ്‌സ്, സംസ്‌കൃത ശാസ്ത്ര, സൈക്കോളജി
2025 മാർച്ച് 19, ബുധൻ - പാർട്ട് 2 ലാംഗ്വേജ്‌സ്, കമ്പ്യൂട്ടർ സയൻസ് ആന്റ് ഇൻഫർമേഷൻ ടെക്‌നോളജി
2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്, ഇലക്‌ട്രോണിക് സിസ്റ്റംസ്
2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, മ്യൂസിക്, സോഷ്യൽ വർക്ക്, ജിയോളജി, അക്കൗണ്ടൻസി.
2025 മാർച്ച് 26, ബുധൻ - ഹോം സയൻസ്, ഗാന്ധിയൻ സ്റ്റഡീസ്, ഫിലോസഫി, ജേർണലിസം, കമ്പ്യൂട്ടർ സയൻസ്, സ്റ്റാറ്റിസ്റ്റിക്‌സ്
* ഒന്നാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ
(എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും)
2025 മാർച്ച് 6, വ്യാഴം - ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
2025 മാർച്ച് 11, ചൊവ്വ - വൊക്കേഷണൽ തിയറി
2025 മാർച്ച് 15, ശനി - കെമിസ്ട്രി, ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
2025 മാർച്ച് 18, ചൊവ്വ - ജ്യോഗ്രഫി, അക്കൗണ്ടൻസി
2025 മാർച്ച് 20, വ്യാഴം - ബയോളജി, മാനേജ്‌മെന്റ്
2025 മാർച്ച് 22, ശനി -ഫിസിക്‌സ്
2025 മാർച്ച് 25, ചൊവ്വ - ഗണിതം
2025 മാർച്ച് 27, വ്യാഴം - ഇക്കണോമിക്‌സ്
2025 മാർച്ച് 29, ശനി - പാർട്ട് 1 ഇംഗ്ലീഷ്
* രണ്ടാം വർഷ വൊക്കേഷണൽ ഹയർ സെക്കണ്ടറി പരീക്ഷ
(എല്ലാ പരീക്ഷകളും ഉച്ചയ്ക്ക് ശേഷം ആരംഭിക്കും)
2025 മാർച്ച് 3, തിങ്കൾ -പാർട്ട് 1 ഇംഗ്ലീഷ്
2025 മാർച്ച് 5, ബുധൻ - ഫിസിക്‌സ്
2025 മാർച്ച് 7, വെള്ളി - - ബയോളജി,
മാനേജ്‌മെന്റ്
2025 മാർച്ച് 10, തിങ്കൾ - കെമിസ്ട്രി,
ഹിസ്റ്ററി, ബിസ്സിനസ്സ് സ്റ്റഡീസ്
2025 മാർച്ച് 17, തിങ്കൾ - ഗണിതം
2025 മാർച്ച് 19, ബുധൻ - ഓൻഡ്രപ്രണർഷിപ്പ് ഡെവലപ്‌മെന്റ്
2025 മാർച്ച് 21, വെള്ളി - ഇക്കണോമിക്‌സ്
2025 മാർച്ച് 24, തിങ്കൾ - ജ്യോഗ്രഫി, അക്കൗണ്ടൻസി
2025 മാർച്ച് 26, ബുധൻ- വൊക്കേഷണൽ തിയറി
* ഒന്നു മുതൽ ഒൻപത് വരെയുളള വാർഷിക പരീക്ഷകൾ
എച്ച്.എസ്. അറ്റാച്ച്ഡ് എൽ.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 28 മുതൽ മാർച്ച് 27 വരെ നടത്തും.
എച്ച്.എസ്. അറ്റാച്ച്ഡ് യു.പി. വിഭാഗം പരീക്ഷ 2025 ഫെബ്രുവരി 27 മുതൽ മാർച്ച് 27 വരെ നടത്തും.
ഹൈസ്‌കൂൾ വിഭാഗം എട്ടാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 20 വരെ നടത്തും.
ഒമ്പതാം ക്ലാസ്സിലെ പരീക്ഷ 2025 ഫെബ്രുവരി 24 മുതൽ മാർച്ച് 27 വരെ നടത്തും.
#KeralaExams #SSLCExam #PlusTwoExam #KeralaEducation #ExamDates #Timetable