Say Exam | ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് ഒരു അവസരം കൂടി; എസ്എസ്എല്‍സി, ടിഎച്എസ്എല്‍സി, എഎച്എസ്എല്‍സി സേ പരീക്ഷ മെയ് 28 മുതല്‍ ജൂണ്‍ 4 വരെ നടത്തും
May 13, 2024, 18:03 IST
തിരുവനന്തപുരം: (KVARTHA) സംസ്ഥാനത്ത് ഈ വര്‍ഷം പത്താം ക്ലാസ് പരീക്ഷയില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാനാവാത്ത കുട്ടികള്‍ക്ക് ഒരു അവസരം കൂടി. പത്താം ക്ലാസ് പാസാവാന്‍ ഒരു ശ്രമം കൂടി അനുവദിക്കുന്നതിന്റെ ഭാഗമായി സേ പരീക്ഷ നടത്താന്‍ പൊതുവിദ്യാഭ്യാസ വകുപ്പ് പരീക്ഷാ ഭവന്‍ വിജ്ഞാപനമിറക്കി.
മെയ് 28 മുതല്‍ ജൂണ്‍ നാല് വരെയാണ് സേ പരീക്ഷയുടെ തീയതികള്‍. എസ് എസ് എല്‍ സി, ടി എച് എസ് എല്‍ സി, എ എച് എസ് എല്‍ സി പരീക്ഷകളില്‍ ഉന്നത വിദ്യാഭ്യാസത്തിന് യോഗ്യത നേടാത്ത കുട്ടികള്‍ക്ക് പരീക്ഷയെഴുതാം. എസ് എസ് എല്‍ സിക്ക് ഇഷ്ടംപോലെ മാര്‍കിടുന്നുവെന്ന ആക്ഷേപം ശക്തമാകുന്നതിനാല്‍ പരീക്ഷാരീതിയില്‍ മാറ്റം വരുത്താനും സര്‍കാര്‍ തലത്തില്‍ തീരുമാനിച്ചു.
നിലവില്‍ നിരന്തരമൂല്യ നിര്‍ണയത്തിന് 20 മാര്‍കും എഴുത്തുപരീക്ഷയില്‍ വെറും 10 മാര്‍കുമുണ്ടെങ്കില്‍ പാസാകും. ഈ ഉദാര രീതി മാറ്റിയാണ് സബ്ജക്ട് മിനിമത്തിലേക്കുള്ള മടക്കം. എഴുത്തുപരീക്ഷയില്‍ എല്ലാ വിഷയത്തിനും മിനിമം 12 മാര്‍കുണ്ടെങ്കിലേ ജയിക്കൂ. എട്ടാം ക്ലാസ് വരെ എല്ലാവരെയും ജയിപ്പിക്കുന്ന രീതിയിലും മാറ്റം കൊണ്ടുവരും. പരിഷ്‌ക്കരണത്തിനായി ഉടന്‍ വിദ്യാഭ്യാസ വകുപ്പ് കോണ്‍ക്ലേവ് നടത്തും.

ഇത്തവണ എസ് എസ് എല്‍ സി പരീക്ഷയില്‍ 99.69 ശതമാനമാണ് വിജയം. ഇത്തവണ 0.01% മാത്രമാണ് ഫലത്തിലുണ്ടായ കുറവ്. എസ് എസ് എല്‍ സിക്ക് കഴിഞ്ഞ തവണ 99. 7% ആയിരുന്നു വിജയം. എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയവരുടെ എണ്ണം 71,831. വിജയ ശതമാനം ഏറ്റവും കൂടുതല്‍ കോട്ടയം ജില്ലയില്‍ 99.92. കുറവ് തിരുവനന്തപുരത്ത്. 99.08. പാലാ ഉപവിദ്യാഭ്യാസ ജില്ല സമ്പൂര്‍ണ വിജയം നേടി ഒന്നാമതെത്തി.
Keywords: News, Kerala, Education, Thiruvananthapuram-News, SSLC, Say Exam, Students, Examination, Conducted, May 28th and June 4th, Scheduled, Education News, Kerala News, Thiruvananthapuram News, SSLC say exam will be conducted from May 28th and June 4th.

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ
രേഖപ്പെടുത്താം. സ്വതന്ത്രമായ
ചിന്തയും അഭിപ്രായ പ്രകടനവും
പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ
ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി
കണക്കാക്കരുത്. അധിക്ഷേപങ്ങളും
വിദ്വേഷ - അശ്ലീല പരാമർശങ്ങളും
പാടുള്ളതല്ല. ലംഘിക്കുന്നവർക്ക്
ശക്തമായ നിയമനടപടി നേരിടേണ്ടി
വന്നേക്കാം.