Awareness | അറക്കവാള്‍ സ്രാവ് സംരക്ഷണം: ബോധവല്‍കരണത്തിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ത്ഥി സംഗമം

 
Students attending a sawfish conservation event in Kerala
Students attending a sawfish conservation event in Kerala

Photo Credit: CMFRI

● ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച.
● പ്ലാസ്റ്റിക് മാലിന്യം.
● കാലാവസ്ഥവ്യതിയാനം.
● മത്സ്യബന്ധനവലകളില്‍ അകപ്പെടല്‍.

കൊച്ചി: (KVARTHA) അറക്കവാള്‍ സ്രാവ് (സോഫിഷ്) സംരക്ഷണത്തില്‍ ശകത്മായ ബോധവല്‍കരണത്തിന്റെ പ്രാധാന്യം വിളിച്ചോതി വിദ്യാര്‍ത്ഥി സംഗമം. അന്താരാഷ്ട്ര സോഫിഷ് ദിനാചരണത്തിന്റെ ഭാഗമായി കേന്ദ്ര സമുദ്രമത്സ്യ ഗവേഷണ സ്ഥാപനത്തിലാണ് (സിഎംഎഫ്ആര്‍ഐ) സ്‌കൂള്‍ കോളേജ് വിദ്യാര്‍ത്ഥികളുടെ സംഗമം നടന്നത്. 

ആവാസകേന്ദ്രങ്ങളുടെ തകര്‍ച്ച, പ്ലാസ്റ്റിക് മാലിന്യം, കാലാവസ്ഥവ്യതിയാനം, മത്സ്യബന്ധനവലകളില്‍ അകപ്പെടല്‍ തുടങ്ങിയവ അറക്കവാള്‍ സ്രാവുകളെ ദോഷകരമായി ബാധിക്കുന്നു. ഇതേ കുറിച്ച് മത്സ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കിടയിലും പൊതുജനങ്ങള്‍ക്കിടയിലും ശക്തമായ ബോധവല്‍കരണം ആവശ്യമാണ്. ഇവയുടെ ആവാസസ്ഥലത്ത് നീട്ടുവലകള്‍ (ഗില്‍നെറ്റ്) ഉപയോഗിക്കുന്നത് ഒഴിവാക്കുകയോ നിയനന്ത്രിക്കുകയോ വേണം. വലകളില്‍ അപ്രതീക്ഷിതമായി കുടുങ്ങുന്നവയെ ജീവനോടെ തന്നെ കടലില്‍ തുറന്നു വിടണം. തീരദേശ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ മികച്ച ശാസത്രീയ മാതൃകള്‍ സ്വീകരിക്കണമെന്നും സംഗമം നിര്‍ദേശിച്ചു.

ഹൈബി ഈഡന്‍ എംപി ഉദ്ഘാടനം ചെയ്തു. കാലാവസ്ഥാ വ്യതിയാനം സമുദ്രആവാസവ്യവസ്ഥക്ക് ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തില്‍ വംശനാശഭീഷണി നേരിടുന്ന ഇത്തരം മത്സ്യയിനങ്ങളെ സംരക്ഷിക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം പറഞ്ഞു. ഇതിന് നിരന്തരമായ ബോധവല്‍കരണം വേണം. തീരദേശ സംരക്ഷണം, മാലിന്യ നിര്‍മാര്‍ജ്ജനം തുടങ്ങിയവക്ക് വേണ്ടി വിദ്യാര്‍ത്ഥികള്‍ മുന്നിട്ടിറങ്ങണമെന്നും അദ്ദേഹം പറഞ്ഞു.

സിഎംഎഫ്ആര്‍ഐ ഡയറക്ടര്‍ ഡോ ഗ്രിന്‍സണ്‍ ജോര്‍ജ് അധ്യക്ഷത വഹിച്ചു. അറക്കവാള്‍ സ്രാവിനങ്ങളുടെ സംരക്ഷണത്തില്‍ മത്സ്യത്തൊഴിലാളികള്‍ ബോധവാന്‍മാരാണ്. എങ്കിലും ഫലപ്രദമായ ബോധവല്‍കരണ കാംപയിനുകള്‍ ഇനിയും ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.

അതിതീവ്ര വംശനാശഭീഷണി നേരിടുന്നവയാണ് അറക്കവാള്‍ സ്രാവിനങ്ങള്‍. നിലവില്‍, ഇന്ത്യയില്‍ പശ്ചിമബംഗാള്‍ തീരത്ത് മാത്രമാണ് ഇവയെ കാണപ്പെടുന്നത്.

മുന്നൂറോളം വിദ്യാര്‍ത്ഥികളാണ് സംഗമത്തില്‍ പങ്കെടുത്തത്. കൃത്രിമമായി നിര്‍മിച്ച അറക്കവാള്‍ സ്രാവിന്റെ മാതൃക ഉപയോഗിച്ച് സിഎംഎഫ്ആര്‍ഐയിലെ ശാസ്ത്രജ്ഞര്‍ വിദ്യാര്‍ത്ഥികള്‍ ഇവയുടെ പ്രത്യേകതകള്‍ വിശദീകരിച്ചു. തീരക്കടലുകളിലാണ് ഈ സ്രാവിനങ്ങളെ കൂടുതലായി കാണപ്പെടുന്നത്. അതിനാല്‍ മത്സ്യബന്ധനവലകളില്‍ കുടുങ്ങാനുള്ള സാധ്യത കൂടുതലാണെന്ന് ഫിന്‍ഫിഷ് ഫിഷറീസ് വിഭാഗം മേധാവി ഡോ ശോഭ ജോ കിഴക്കൂടന്‍ പറഞ്ഞു. സംരക്ഷണരീതികള്‍, കൃത്രിമ പ്രജനനത്തിന്റെ സാധ്യത തുടങ്ങി നിരവധി ചോദ്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ ഉന്നയിച്ചു. ഡോ രമ്യ എല്‍, ഡോ ലിവി വില്‍സന്‍ എന്നിവര്‍ സംസാരിച്ചു.

#sawfishconservation #saveoursharks #marinelife #kerala #students #environment #conservation #cmfri

ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia