'സെറ്റി'ന് 30 വരെ അപേക്ഷിക്കാം; പരീക്ഷ ജനുവരി 9ന്

 


തിരുവനന്തപുരം: (www.kvartha.com 28.10.2021) ഹയര്‍ സെകന്‍ഡറി/വിഎച്എസ്ഇ നോണ്‍വൊകേഷനല്‍ അധ്യാപക നിയമനത്തിനുള്ള യോഗ്യതാപരീക്ഷയായ സെറ്റിന് ഒക്ടോബര്‍ 30 വൈകിട്ട് അഞ്ച് മണി വരെ അപേക്ഷിക്കാം. 14 ജില്ലാ കേന്ദ്രങ്ങളിലായി ജനുവരി ഒമ്പതിനാണ് പരീക്ഷ നടക്കുക. രണ്ടു പേയ്‌പെറുണ്ട്. 

പൊതുവിജ്ഞാനവും അധ്യാപന അഭിരുചിയും പരിശോധിക്കുന്ന ഒന്നാം പേയ്‌പെര്‍ എല്ലാവരും എഴുതണം. രണ്ടാം പേയ്‌പെറില്‍ ബന്ധപ്പെട്ട വിഷയം. നെഗറ്റീവ് മാര്‍കില്ല. 50 ശതമാനം മാര്‍കോടെ പിജിയും ബിഎഡുമാണ് 'സെറ്റ്' എഴുതാനുള്ള യോഗ്യത. 

'സെറ്റി'ന് 30 വരെ അപേക്ഷിക്കാം; പരീക്ഷ ജനുവരി 9ന്

കൊമേഴ്സ്, ഫ്രഞ്ച്, ജര്‍മന്‍, ജിയോളജി, ഹോം സയന്‍സ്, ജേണലിസം, ലാറ്റിന്‍, മ്യൂസിക്, ഫിലോസഫി, സൈകോളജി, റഷ്യന്‍. സോഷ്യല്‍ വര്‍ക്, സോഷ്യോളജി, സ്റ്റാറ്റിസ്റ്റിക്സ്, സിറിയക് വിഷയക്കാര്‍ക്കും അറബിക്, ഹിന്ദി, ഉറുദു വിഷയങ്ങളില്‍ ഡിഎല്‍എഡ്/എല്‍ടിടിസി യോഗ്യതയുള്ളവര്‍ക്കും ബിഎഡ് നിര്‍ബന്ധമല്ല. 

50% മാര്‍കോടെ ബയോടെക്‌നോളജി എംഎസ്‌സിയും നാച്വറല്‍ സയന്‍സ് ബിഎഡും ഉള്ളവര്‍ക്കും സെറ്റ് എഴുതാം. പട്ടികവിഭാഗക്കാര്‍ക്കു 5% മാര്‍ക്കിളവുണ്ട്. കേരളത്തിലെ ഏതെങ്കിലും സര്‍വകലാശാല അംഗീകരിച്ചിട്ടില്ലാത്ത കറസ്പോന്‍ഡന്‍സ്/ഓപെണ്‍ ബിരുദങ്ങള്‍ പരിഗണിക്കില്ല.

Keywords:  Thiruvananthapuram, News, Kerala, Examination, Education, Up to 30 can apply for ‘set’; Exam on January 9
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia