ഭക്തിഗാനങ്ങള്‍ക്ക് സംഗീത സംവിധാനമൊരുക്കി 14-കാരന്‍ ലിബിന്‍

 


പാലാ:(www.kvartha.com 18/12/2017) ഭക്തിഗാനങ്ങള്‍ക്ക്് സംഗീതസംവിധാനമൊരുക്കി 14- കാരന്‍ ശ്രദ്ധേയനാകുന്നു. മേലുകാവ് കോഴിക്കുന്നേല്‍ ലിബിനാണാണ് ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഭക്തിഗാനങ്ങള്‍ക്ക് സംഗീതമൊരുക്കിയിട്ടുള്ളത്. തീക്കോയി ടെക്നിക്കല്‍ ഹൈസ്‌ക്കൂളിലെ 9-ാം ക്ലാസ്സ് വിദ്യാര്‍ത്ഥിയായ ലിബിന്‍ കഴിഞ്ഞ 7 വര്‍ഷമായി ശാസ്ത്രീയസംഗീതം പഠിക്കുന്നുണ്ട്. സംഗീതജ്ഞനായ മുട്ടം സുജിത് കൃഷ്ണനാണ് ഗുരു. സ്‌കൂള്‍ കലോത്സവങ്ങളില്‍ ശാസ്ത്രീയ സംഗീതത്തിനും ലളിതഗാനത്തിനും നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ലിബിന്‍ ആദ്യമായാണ് സംഗീതസംവിധാന രംഗത്തേയ്ക്ക് കടക്കുന്നത്.

കാവിന്‍പുറം ദേവസ്വത്തിന്റെ മീഡിയാ കോ-ഓര്‍ഡിനേറ്റര്‍ തുമ്പയില്‍ സുനില്‍ കുമാര്‍ എഴുതിയ ഏഴു ഗാനങ്ങള്‍ക്കാണ് ലിബിന്‍ ഈണമിട്ടിട്ടുള്ളത്. 'കാവിന്‍പുറത്തമ്മ അഭയാംബിക' ഭക്തിഗാന സി.ഡിയ്ക്കായി ഈ പാട്ടുകളെല്ലാം ആലപിച്ചിട്ടുള്ളതും ലിബിന്‍ തന്നെയാണ്. കോഴിക്കുന്നേല്‍ പാപ്പു - മിനി ദമ്പതികളുടെ ഇളയമകനാണ് ലിബിന്‍. ബിരുദ വിദ്യാര്‍ത്ഥിയായ ചേട്ടന്‍ ലിജു വയലിന്‍ വാദനത്തില്‍ ശ്രദ്ധേയനാണ്.

ഭക്തിഗാനങ്ങള്‍ക്ക് സംഗീത സംവിധാനമൊരുക്കി 14-കാരന്‍ ലിബിന്‍

കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തിലെ ഉത്സവത്തോടനുബന്ധിച്ച് 27 ന് വൈകിട്ട് 6- ന് നടക്കുന്ന സാംസ്‌കാരിക സമ്മേളനത്തില്‍ മജീഷ്യന്‍ കണ്ണന്‍ മോന്‍, ലിബിന്‍ പാടി തയ്യാറാക്കിയ സി.ഡി.യുടെ പ്രകാശനം നിര്‍വ്വഹിക്കും. സിനിമാതാരം ബാബു നമ്പൂതിരി സി.ഡി ഏറ്റുവാങ്ങും. കാവിന്‍പുറം ദേവസ്വം പ്രസിഡന്റ് റ്റി.എന്‍. സുകുമാരന്‍ നായരുടെ അദ്ധ്യക്ഷതയില്‍ ചേരുന്ന സമ്മേളനം എന്‍.എസ്.എസ്. ഡയറക്ടര്‍ ബോര്‍ഡംഗം സി.പി. ചന്ദ്രന്‍ നായര്‍ ഉദ്ഘാടനം ചെയ്യും. ഉമാമഹേശ്വര ക്ഷേത്രം മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി അനുഗ്രഹപ്രഭാഷണം നടത്തും. വിവിധ സമുദായ നേതാക്കള്‍ പ്രസംഗിക്കും. തുടര്‍ന്ന് മേലുകാവ് ലിബിന്റെ സംഗീതാര്‍ച്ചനയുമുണ്ട്. ബാലു മേവട പക്കമേളമൊരുക്കും.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം 😊)

Keywords: News, Kerala, Religion, Local-News, Temple, Music direction, Libin, CD, 14 year old boy directed music on devotional sons
ഇവിടെ വായനക്കാർക്ക് അഭിപ്രായങ്ങൾ രേഖപ്പെടുത്താം. സ്വതന്ത്രമായ ചിന്തയും അഭിപ്രായ പ്രകടനവും പ്രോത്സാഹിപ്പിക്കുന്നു. എന്നാൽ ഇവ കെവാർത്തയുടെ അഭിപ്രായങ്ങളായി കണക്കാക്കരുത്. അധിക്ഷേപങ്ങളും വിദ്വേഷ - അശ്ലീല പരാമർശങ്ങളും പാടുള്ളതല്ല. ലംഘിക്കുന്നവർക്ക് ശക്തമായ നിയമനടപടി നേരിടേണ്ടി വന്നേക്കാം.

Tags

Share this story

wellfitindia